Advertisement

ബിഹാറില്‍ ഇടത് പാര്‍ട്ടികള്‍ക്കുള്ള സീറ്റ് ധാരണയായി; സിപിഐഎംഎല്ലിന് 25 സീറ്റുകള്‍; രാജ്യസഭ സീറ്റും വാഗ്ദാനം ചെയ്തു

October 14, 2025
Google News 1 minute Read

ബിഹാറില്‍ ഇടത് പാര്‍ട്ടികള്‍ക്കുള്ള സീറ്റ് ധാരണയായി. സിപിഐഎംഎല്ലിന് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തു ആര്‍ജെഡി. 25 സീറ്റുകള്‍ നല്‍കാനും ധാരണയായി. 30 സീറ്റുകള്‍ വേണമെന്നായിരുന്നു സിപിഐഎംഎല്ലിന്റെ ആവശ്യം. സിപിഐക്കും സിപിഐഎമ്മിനും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ഇല്ല.

സിപിഐഎംഎല്‍ കഴിഞ്ഞ തവണ 19 സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. ഇതാണ് 25 ആക്കിയത്. എന്നാല്‍ ആവശ്യപ്പെട്ടത് 30 സീറ്റുകളായിരുന്നു. ഇതിന് പകരമായിട്ടാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. അതിനിടെ, 18 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ട സിപിഐഎംഎല്‍ പിന്നാലെ പട്ടിക പിന്‍വലിച്ചു. സിീറ്റ് ധാരണയില്‍ മഹാസഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതാണ് കാരണം.

അതേസമയം, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ഉള്‍പ്പെട്ട 71 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. പട്ടികയില്‍ 9 പേര്‍ വനിതകളാണ്. ഉപമുഖ്യമന്ത്രിമാരായ വിജയ് സിന്‍ഹയും സാമ്രാട്ട് ചൗധരിയും പട്ടികയില്‍ ഇടംനേടി. സാമ്രാട്ട് ചൗധരി താരപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. മതിര്‍ന്ന നേതാവ് രാം കൃപാല്‍ യാദവ് ദനാപൂരില്‍ നിന്നും മുന്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദ് കതിഹാറില്‍ നിന്നും ജനവിധി തേടും. 200ല്‍ അധികം സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കുമെന്ന് റോഡ് വികസന മന്ത്രി നിതിന്‍ നബിന്‍ പറഞ്ഞു.

Story Highlights : Seat allocation for Left parties in Bihar agreed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here