Advertisement

അഹമ്മദാബാദ് ഡിഫൻഡേഴ്‌സിനെ തോൽപിച്ചു; പ്രൈം വോളിബോൾ ലീഗിൽ ചെന്നൈ ബ്ലിറ്റ്‌സിന്റെ ജൈത്രയാത്ര

October 15, 2025
Google News 2 minutes Read

കൊച്ചി: ആർ.ആർ കാബെൽ പ്രൈം വോളിബോൾ ലീഗിൽ ചെന്നൈ ബ്ലിറ്റ്‌സിന് തകർപ്പൻ ജയം. അഞ്ച് സെറ്റ് ത്രില്ലറിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സിനെ തോൽപിച്ചു. സകോർ 15-10, 10-15, 15-11, 12-15, 15-13. ചെന്നൈയെ മുന്നിൽ നിന്ന് നയിച്ച ജെറോം വിനിത് ആണ് കളിയിലെ താരം. ജയത്തോടെ ചെന്നൈ ആറാം സ്ഥാനത്തേക്കുയർന്നു. ചെന്നൈയുടെ മൂന്നാം ജയമാണിത്. ക്യാപ്റ്റൻ ജെറോം അറ്റാക്കിങിന് നേതൃത്വം നൽകിയതോടെ ചെന്നൈ തുടക്കം മികച്ചതാക്കി. ഒരു മികച്ച സൂപ്പർ സെർവിലൂടെ അഹമ്മദാബാദിന്റെ പ്രതിരോധത്തെ പരീക്ഷിച്ച ജെറോം ചെന്നൈക്ക് മുൻതൂക്കം നൽകി.

മുത്തുസാമി അപ്പാവ് അഹമ്മദാബാദിനെ കൗണ്ടർ അറ്റാക്കിലൂടെ കളിയിലേക്ക് തിരികെയെത്തിക്കാൻ ശ്രമങ്ങൾ നടത്തി. പക്ഷേ ബറ്റൂർ ബാറ്റ്‌സൂരിയുടെ ഷോട്ടിലെ പിഴവ്, ചെന്നൈ ബ്ലിറ്റിസിന് നിർണായകമായ ഒരു സൂപ്പർ പോയിന്റ് നേടിക്കൊടുത്തു. പ്രതിരോധത്തിൽ അഖിൻ അഹമ്മദാബാദിനായി സ്വാധീനം ചെലുത്തി. ബാറ്റ്‌സൂരിയുടെ ക്രോസ്‌ബോഡി സ്‌പൈക്കുകൾ കൃത്യമായി ലക്ഷ്യത്തിലെത്തിയതോടെ, ചെന്നൈ വീണ്ടും സമ്മർദത്തിലായി. അങ്കമുത്തുവിന്റെ പ്രകടനം രണ്ടാം സെറ്റ് അഹമ്മദാബാദിന് അനുകൂലമാക്കി.

തരുൺ ഗൗഡയുടെ സൂപ്പർ സെർവ് ചെന്നൈയുടെ ആത്മവിശ്വാസം വീണ്ടെടുത്തു. തന്റെ ആദ്യ മത്സരം കളിച്ച അസീസ്‌ബെക്ക് കുച്‌കോറോവ്, അഹമ്മദാബാദിന്റെ ആക്രമണങ്ങൾ തടയാൻ മികച്ച ബ്ലോക്കുകൾ നടത്തി. ലൂയിസ് പെറോറ്റോ കൂടി ബ്ലിറ്റ്‌സിനായി ആക്രമണത്തിൽ ചേർന്നതോടെ കളി വീണ്ടും മാറിമറിഞ്ഞു. നന്ദഗോപാലിന്റെ സെർവീസ് ചെന്നൈ നിരയിൽ സമ്മർദം സൃഷ്ടിച്ചു. സെറ്റർ സമീറിന്റെ ശക്തമായ പാസിങും സൂരജ് ചൗധരിയുടെ മികച്ച പ്രതിരോധവും വിഫലമായി, ഒരു സൂപ്പർ സെർവിലൂടെ അഹമ്മദാബാദ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.

അവസാന സെറ്റിൽ അസീസ്‌ബെക്കിന്റെ മികച്ച ബ്ലോക്കിങ് അഹമ്മദാബാദ് അറ്റാക്കർമാരെ തടഞ്ഞു. അഖിൻ ജെറോമിന്റെ അറ്റാക്കിങ് തടഞ്ഞതോടെ പോയിന്റും മാറിമറിഞ്ഞു. പെറോറ്റോയും മുത്തുസാമിയും ചേർന്ന് മികച്ച ബ്ലോക്കിങ് സൃഷ്ടിച്ച് നിർണായകമായ ഒരു സൂപ്പർ പോയിന്റും നേടി. ജെറോമിന്റെ മികച്ച പ്രകടനത്തിലൂടെ അവിസ്മരണീയ ജയവും ചെന്നൈ സ്വന്തംപേരിലാക്കി. ഇന്ന് ഒരു മത്സരം മാത്രമാണുള്ളത്. വൈകിട്ട് 6.30ന് ഗോവ ഗാർഡിയൻസ് ഹൈദാരാബാദ് ബ്ലാക് ഹോക്‌സിനെ നേരിടും.

Story Highlights : Chennai Blitz secures stunning win in Prime Volleyball League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here