ഗൾഫ് പര്യടനം: മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്ന് ബഹറൈനിലേക്ക് പുറപ്പെട്ടു
മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനം ആരംഭിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് ബഹറൈനിലേക്ക് പുറപ്പെട്ടു. 17ന് ബഹറൈനിൽ നടക്കുന്ന പ്രവാസി മലയാളി സംഗമമാണ് ആദ്യ പരിപാടി. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, മന്ത്രി സജി ചെറിയാൻ, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് എന്നിവരും പങ്കെടുക്കും. തുടർന്ന് സൗദിയിലെ ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലെ പരിപാടികൾ കഴിഞ്ഞ് 19ന് കൊച്ചിയിൽ മടങ്ങിയെത്തുന്ന തരത്തിലാണ് പര്യടനത്തിന്റെ ആദ്യഘട്ടം തയ്യാറാക്കിയിരിക്കുന്നത്.
എന്നാൽ സൗദി യാത്രയ്ക്കുള്ള കേന്ദ്ര അനുമതി ലഭിച്ചില്ലെങ്കിൽ ബഹ്റൈനിലെ പരിപാടി കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനാണ് സാധ്യത. തുടർന്ന് 22ന് ഒമാനിലെ മസ്കറ്റ്, 25ന് സലാല, 29ന് ഖത്തർ, നവംബർ 5ന് കുവൈത്ത്, എട്ടിന് അബുദാബി, നവംബർ 30ന് ദുബായിലെത്തി ഡിസംബർ ഒന്നിലെ പരിപാടിയിലും പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. ഇടവേളകളിൽ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന തരത്തിൽ അഞ്ചു ഘട്ടമായാണ് മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം.
Story Highlights : Chief Minister Pinarayi Vijayan’s Gulf tour begins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




