ആലപ്പുഴയിൽ കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ
ആലപ്പുഴയിൽ കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുൽ, മിഥുൻ എന്നിവരാണ് പിടിയിലായത്. സന്ദീപ് പട്ടാളക്കാരനാണ്. ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ആർമിയിൽ നിന്ന് സന്ദീപ് അവധിക്ക് എത്തുമ്പോൾ കഞ്ചാവുമായാണ് നാട്ടിലെത്തിയിരുന്നത്. സുഹൃത്തുക്കളുമായി ചേർന്ന് ചില്ലറ വില്പന നടത്തുകയായിരുന്നെന്ന് പൊലീസ്. സന്ദീപിന്റെ കിടപ്പുമുറിയിൽ നിന്നാണ് ഒന്നരക്കിലോ കഞ്ചാവുമായി നാലു പേരെ പിടികൂടിയത്.
സന്ദീപ് ഇന്ത്യൻ ആർമിയിൽ രാജസ്ഥാനിൽ ജോലി ചെയ്തുവരികയാണ്. ഇയാൾ നാട്ടിൽ ലീവിന് വരുമ്പോൾ ബെംഗളൂരുവിൽ ഇറങ്ങി അവിടെ നിന്ന് വലിയ തോതിൽ കഞ്ചാവ് പാക്കറ്റുകളിലാക്കി നാട്ടിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് നാട്ടിലെത്തിയ ശേഷം വിൽപന നടത്തുകയായിരുന്നു. പിടികൂടിയ രണ്ടുപേർ കൊലപാതക കേസ് അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Story Highlights : Four arrested with ganja in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




