അഫ്ഗാനിൽ വീണ്ടും പാക് ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 100-ലേറെ പേർക്ക് പരുക്ക്
അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് ആക്രമണം. ഇന്ന് രാവിലെ കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിലാണ് ആക്രമണം നടന്നത്. ആക്രമണങ്ങളിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.
ആക്രമണത്തിൽ 100-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാൻ സൈന്യം തിരിച്ചടിക്കാൻ നിർബന്ധിതരായെന്നും മുജാഹിദ് വ്യക്തമാക്കി. നിരവധി സൈനികരെ കൊലപ്പെടുത്തിയതായും നിരവധി പോസ്റ്റുകളും ടാങ്ക് അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും താലിബാന്‍ അവകാശപ്പെട്ടു.
കഴിഞ്ഞാഴ്ച കാബൂളിലുണ്ടായ ആക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതിന് പിന്നാലെ തെക്കന്‍ അതിര്‍ത്തിയില്‍ താലിബാന്‍ സേന തിരിച്ചടി നല്‍കിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. അതിർത്തിയിലെ ഏറ്റുമുട്ടലിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായും 30 പേർക്ക് പരിക്കേറ്റതായും 20 പാകിസ്ഥാൻ സുരക്ഷാ ഔട്ട്‌പോസ്റ്റുകൾ തകർത്തതായും താലിബാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.
Story Highlights : Pakistan -Taliban forces clash again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




