Advertisement

വായു ഗുണനിലവാര സൂചിക 300ന് മുകളിൽ; ദീപാവലി വാരാന്ത്യത്തിൽ ഡൽഹി വായുമലിനീകരണത്തിലേക്ക്

October 17, 2025
Google News 3 minutes Read

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ ഇന്ന് രാവിലെ ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തിൽ തന്നെ തുടർന്നു. പലയിടത്തും വായു ഗുണനിലവാര സൂചിക 300ന് മുകളിൽ. ഇതിനോടകം GRAP 1 പ്രകാരം ഉള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, രാവിലെ 8 മണിക്ക് AQI 367 ആയി കാണപ്പെട്ടു. AQI റീഡിംഗിനെ നല്ലത് (0-50), തൃപ്തികരമായത് (51-100), മിതമായ മലിനീകരണം (101-200), മോശം (201-300), വളരെ മോശം (301-400), ഗുരുതരമായത് (401-500) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

ആനന്ദ് വിഹാർ, ബവാന, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിൽ യഥാക്രമം 276, 367, 310, 212 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. ദ്വാരക സെക്ഷൻ 8-ൽ 305 ഉം, നെഹ്‌റു നഗറിൽ 269 ഉം, ഐജിഐ വിമാനത്താവളത്തിൽ (ടി3) 221 ഉം, രോഹിണിയിൽ 245 ഉം, പുസയിൽ 224 ഉം, ഇന്ത്യാ ഗേറ്റിൽ (200) ഉം വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി.

Story Highlights : AQI Above 350 Today As Delhi Gears Up For Diwali Weekend

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here