തനിക്കെതിരായ പാര്‍ട്ടി രേഖ പുറത്തായതില്‍ പാര്‍ട്ടിയെ പരാതി അറിയിച്ച് ജി സുധാകരന്‍
തനിക്കെതിരായ പാര്‍ട്ടി രേഖ പുറത്തായതില്‍ പാര്‍ട്ടിയെ പരാതി അറിയിച്ച് ജി സുധാകരന്‍. റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ജി സുധാകരന്റെ ആവശ്യം. വിവാദങ്ങള്‍ക്കിടെ പഴയ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആസൂത്രണമുണ്ടായെന്നും ജി സുധാകരന്‍ ആരോപിച്ചു. റിപ്പോര്‍ട്ട് പുറത്തുവിട്ടയാളെ കണ്ടെത്തുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ജി സുധാകരന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. (G sudhakaran complaint to party about doccument leaked leaked)
പാര്‍ട്ടി രേഖ പുറത്തായതില്‍ സിപിഐഎം ജില്ലാ നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വവും ജി സുധാകരനും തമ്മിലുള്ള പോരിനിടെയായിരന്നു 2021ലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ ജി സുധാകരന്റെ വീഴ്ച്ചകള്‍ എണ്ണി പറഞ്ഞുള്ള റിപ്പോര്‍ട്ട് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് തലവേദനയായിരുന്നു. ഇത് ജി സുധാകരന് വലി നാണക്കേടുമുണ്ടാക്കി. ഇതോടെയാണ് പാര്‍ട്ടിയോട് പരാതി പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്ത് വിട്ടവരെ കണ്ടെത്തണം, നടപടി സ്വീകരിക്കണം, ഗൂഡാലോചന പുറത്തു കൊണ്ടു വരണം. വീട്ടിലെത്തിയ കേന്ദ്രകമ്മറ്റി അംഗം സി എസ് സുജാതയോടും ജില്ലാ സെക്രട്ടറി ആര്‍ നാസറിനോടും ജി സുധാകരന്‍ആവശ്യപ്പെട്ടു. ജില്ലാ കമ്മറ്റി അന്വേഷണം ആരംഭിച്ചു.
Read Also: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: മറ്റാരുടേയും സഹായം പ്രതിക്ക് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
നവംബര്‍ ആദ്യവാരം ചേരുന്ന ജില്ലാ കമ്മറ്റിയില്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കും. പാര്‍ട്ടിയെ ബാധിക്കുന്ന പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ജി സുധാകരും മറ്റു നേതാക്കള്‍ക്കും പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights : G sudhakaran complaint to party about doccument leaked leaked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




