‘ഹിജാബ് മറ്റു കുട്ടികൾക്ക് ഭയപ്പാട് ഉണ്ടാക്കുന്നു എന്നത് ഒരു പ്രിൻസിപ്പൽ പറയാൻ പാടില്ലാത്തത്, ഇനി സെൻ്റ് റീത്താസ് സ്കൂളിലേക്ക് വിടുന്നില്ല, പ്രശ്നങ്ങൾ വഷളാക്കിയത് പിടിഎ പ്രസിഡൻറ്’: പിതാവ് 24 നോട്
പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവ് അനസ് 24 നോട്. ഇനി സെൻ്റ് റീത്താസ് സ്കൂളിലേക്ക് കുട്ടിയെ വിടുന്നില്ല. ടി.സി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കും. ഇനി ആ സ്കൂളിൽ പഠിക്കാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് മകൾ പറഞ്ഞു. മകളുടെ വിദ്യാഭ്യാസമാണ് പ്രധാനം.
താൻ കാരണം ഒരു പ്രശ്നം ഉണ്ടാകരുത് എന്ന് കരുതിയാണ് അന്ന് രാഷ്ട്രീയ നേതാക്കൾ വന്നപ്പോൾ നിലപാടെടുത്തത്. മകൾ മാനസിക സംഘർഷം അനുഭവിക്കുന്നു. സ്കൂൾ മാനേജ്മെൻറ് കൂടെ നിന്നില്ല. വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ പോലും ഉൾക്കൊള്ളാൻ സ്കൂളിന് കഴിഞ്ഞില്ല. വിദ്യാഭ്യാസം നൽകുന്ന ഒരു സ്ഥാപനം ഇങ്ങനെ പിടിവാശി പിടിച്ചാൽ സമൂഹം എങ്ങോട്ട് പോകുമെന്നും അനസ് 24 നോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നും നീതിപൂർവമായ ഇടപെടൽ ഉണ്ടായി. ഹിജാബ് മറ്റു കുട്ടികൾക്ക് ഭയപ്പാട് ഉണ്ടാക്കുന്നു എന്നത് ഒരു പ്രിൻസിപ്പൽ പറയാൻ പാടില്ലാത്തത്. പ്രശ്നങ്ങൾ വഷളാക്കിയത് പിടിഎ പ്രസിഡൻറ് ആണ്. സ്കൂളിൽ സംസാരിച്ചു തീരേണ്ട വിഷയമാണ് പിടിഎ പ്രസിഡണ്ട് ഇത്രയും വലിയ വിവാദമാക്കിയത്.
സ്കൂളിൻറെ ഭാഗത്തുനിന്ന് ഇതുവരെയും ആരും ബന്ധപ്പെട്ടിട്ടില്ല. ഇത്ര നിബന്ധനയുണ്ട് സ്കൂളിൽ എന്ന് അറിഞ്ഞിരുന്നെങ്കിൽ അഡ്മിഷൻ എടുക്കില്ലായിരുന്നു. മറ്റു മക്കൾ പഠിച്ചതും കൃസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിൽ. ഒരു രക്ഷിതാവ് മകൾക്കുവേണ്ടി അവകാശമുന്നയിച്ചപ്പോൾ വർഗീയ വൽക്കരിക്കാൻ ശ്രമിച്ചു. നിബന്ധനകൾ പാലിച്ച് ആഗ്രഹം മാറ്റിവെയ്ക്കാൻ താൽപര്യമില്ലെന്നും അനസ് കൂട്ടിച്ചേർത്തു.
Story Highlights : hijab controversy students father anas reacts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




