Advertisement

മകരന്ദ് ദേശ്പാണ്ഡേ വവ്വാലിലേക്ക്; അഭിമന്യു സിം​ഗിന് ശേഷം മറ്റൊരു ബോളിവുഡ് താരം കൂടി

October 17, 2025
Google News 2 minutes Read
makarandh

ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാൽ സിനിമയുടെ പുതിയ അപ്ഡേഷൻ പുറത്ത് വന്നു. അഭിമന്യു സിം​ഗിന് ശേഷം ആദ്യമായി മകരന്ദ് ദേശ്പാണ്ഡെയും ചിത്രത്തിലേക്ക് എത്തുന്നു. കേരളത്തിൽ ആമേൻ, ടു കൺട്രീസ്, പുലിമുരുകൻ, വോയിസ് ഓഫ് സത്യനാഥൻ എന്നീ ചിത്രത്തിൽ ഭാവാഭിനയം കാഴ്ചവച്ച് മകരന്ദ് മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പരിചിതനാണ്.

അന്യഭാഷകളിൽ നിറ സാന്നിധ്യമായ അദ്ദേഹം വവ്വാലിൽ ഞെട്ടിക്കുന്ന ഷെയ്‌ഡുകളിൽ ആണ് എത്തുന്നത്. ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വ്വവാലിന്റെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോൻ ഒരുക്കുന്ന വവ്വാൽ ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റിൽ നൽകുന്നുണ്ട്.

Read Also: നടി അർച്ചന കവി വിവാഹിതയായി; വരൻ റിക്ക് വർഗീസ്

മനോജ് എംജെ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ- ഫൈസൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- ‍സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Story Highlights : Makarand Deshpande in Vavval movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here