Advertisement

ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ രണ്ടു കിലോ സ്വർണ്ണം തട്ടിയെടുത്തു: SIT അറസ്റ്റ് മെമ്മോ

October 17, 2025
Google News 2 minutes Read

ശബരിമലയിലെ രണ്ട് കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തെന്ന് അറസ്റ്റ് മെമ്മോ. അഞ്ച് വകുപ്പുകളാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം സംസ്ഥാനത്തിന്റെ പുറത്തേക്ക് കൊണ്ടുപോയി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടമുണ്ടാക്കിയെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നു.

ബെംഗളൂരു, ഹൈദരാബാദ് ചെന്നൈ എന്നിവിടങ്ങളിൽ പ്രതിയുമായി പരിശോധന നടത്തണമെന്നും സംസ്ഥാനത്തിന് പുറത്തു തെളിവെടുപ്പ് അനിവാര്യമെന്നും പ്രോസിക്യൂഷൻ കസ്റ്റഡിയിൽ വാദം ഉന്നയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോഗ്യ അവസ്ഥ പരിഗണിക്കണമെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. എല്ലാ ദിവസവും വൈകിട്ട് മെഡിക്കൽ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു.

Read Also: ‘ശരിയായിട്ട് അന്വേഷിച്ചാല്‍ മുന്‍ ദേവസ്വം മന്ത്രിയും പ്രതിയാകും; പോറ്റിയെ സംരക്ഷിക്കാന്‍ ശ്രമിച്ചു’; വിഡി സതീശന്‍

ഹൈക്കോടതി നിർദേശ സമയപരിധിയും അന്വേഷണസംഘം കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇതോടെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഒക്ടോബർ 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.അന്വേഷണ സംഘം പോറ്റിയുമായി ഉടൻ തെളിവെടുപ്പിന് പോയേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിലാണ് നീക്കം.

Story Highlights : Unnikrishnan potty stole two kg gold from Sabarimala, SIT arrest memo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here