കൊച്ചി സ്‌കൂള്‍ കായികമേള 2024; പുരസ്‌കാര തിളക്കത്തിൽ ട്വന്റിഫോർ
ഒളിംപിക്‌സ് മാതൃകയിൽ ആദ്യമായി സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായിക മേളയിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം ട്വന്റിഫോറിന്. കൊച്ചിയിൽ വിവിധ വേദികളിലായി നടന്ന മേള സമഗ്രമായി പ്രേക്ഷകരിലേക്ക് എത്തിച്ചതിനാണ് പുരസ്കാരം. ആദ്യമായാണ് ഗെയിംസും അത്‍ലറ്റിക്‌സും എല്ലാം ഒരു കുടകീഴിൽ കൊണ്ടുവന്ന് മേള നടത്തിയത്.
വിവിധ വേദികളിലെത്തി തത്സമയ റിപ്പോർട്ടുകൾക്കൊപ്പം മികച്ച സ്റ്റോറികളും ഉൾപ്പെടുത്തിയതാണ് പുരസ്‌കാരത്തിന് ട്വന്റിഫോറിനെ അർഹരാക്കിയത്. അനിൽ വാസുദേവ്, സലിം മാലിക്, ഗീസ് പീറ്റർ, വൈ. എസ് അഭിനന്ത്, തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് മേള ട്വന്റിഫോറിനായി കവർ ചെയ്തത്.
രാഹുൽ സുദേവ്, മനീഷ്, മാഹിൻ ജാഫർ, രാഹുൽ വി. എസ്, വിഷ്ണു കച്ചേരി, തുടങ്ങിയ ക്യാമറാമാന്മാരുടെ ദൃശ്യമികവും പ്രേക്ഷകരുടെ പ്രിയം നേടിയിരുന്നു.
Story Highlights : Kochi School Sports Meet 2024, Twenty-four shines with awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




