Advertisement

ചെന്നൈയിൽ വീടിനുള്ളിൽ സൂക്ഷിച്ച നാടൻബോംബ് പൊട്ടിത്തെറിച്ച് 4 മരണം

October 19, 2025
Google News 1 minute Read
chennai

ചെന്നൈയിൽ വീടിനുള്ളിൽ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയിൽ ആണ് സംഭവം. ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം. അപകടത്തിൽ വീട് തകർന്നു. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് ഇവിടെ അനധകൃതമായി പടക്കവില്പന നടത്തിയതായാണ് സൂചന.നാട്ടുകാരെത്തിയാണ് വീടിനകത്തുണ്ടായിരുന്നവരെ അവശിഷ്ടങ്ങൾക്കിടയിൽ പുറത്തെടുത്തത്. ദീപാവലി പ്രമാണിച്ച് അനധികൃത നിർമാണം വില്പന ഈ പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ കഴിയുകയാണ്.

Story Highlights : 4 killed in firecracker explosion in Chennai, Avadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here