Advertisement

‘കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യം’; ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി VC

October 25, 2025
Google News 2 minutes Read

ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കേരള കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി വൈസ് ചാൻസലർ. കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യമെന്ന് വൈസ് ചാൻസലർ ഡോ. ആർ അനന്തകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.

എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ നിയമനം മൂലം യോഗ്യതയില്ലാത്തവർ ജീവനക്കാരായി കടന്നു കൂടിയെന്നും, ഇംഗ്ലീഷിൽ ഇമെയിൽ അയക്കാൻ പോലും ജീവനക്കാർ അറിയില്ലെന്നുമായിരുന്നു ചാൻസിലർ മല്ലിക സാരാഭായിയുടെ വിമർശനം. എന്നാൽ, ചാൻസലറുടെ പരാമർശം തള്ളുകയാണ് വൈസ് ചാൻസലർ ഡോ. ആർ അനന്തകൃഷ്ണൻ.

Read Also: പി എം ശ്രീ വിവാദം, സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകി: ഡി രാജ

2022 മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തർക്കത്തെ തുടർന്നായിരുന്നു മല്ലിക സാരാഭായിയെ കല്പിത സർവകലാശാല ചാൻസലറായി സർക്കാർ നിയമിച്ചത്. മല്ലിക സാരഭായി ഇപ്പോൾ ഉയർത്തിയ വിമർശനം സർക്കാരിനെയും എൽഡിഎഫിനെയും ഒരുപോലെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്.

Story Highlights : Kerala Kalamandalam VC rejects Chancellor Mallika Sarabhai’s remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here