വണ്‍സ് എഗെയ്ന്‍ ബ്രോ…; ഗില്ലിനെ ചിരിപ്പിച്ച് അഭിഷേക് ശര്‍മ്മ, ഫോട്ടോ ഷൂട്ട് നിമിഷങ്ങള്‍ വൈറല്‍
ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ ടി20 പരമ്പര വരാനിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ നഗരങ്ങളായ കാന്‍ബെറ, മെല്‍ബണ്‍, ഹോബാര്‍ട്ട്, ഗോള്‍ഡ് കോസ്റ്റ്, ബ്രിസ്‌ബെയ്ന്‍ എന്നിവിടങ്ങളിലായാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പര നടക്കുക. നാളെ ഉച്ചക്ക് ഒന്നരക്ക് കാന്‍ബെറയില്‍ ആദ്യ ട്വന്റി ട്വന്റി മാച്ച് നടക്കും. മത്സരങ്ങള്‍ക്ക് മുന്നോടിയായി ടീം ഇന്ത്യയുടെ ഔദ്യോഗിക ഫോട്ടോഷൂട്ടിനിടെ ഓപ്പണര്‍ അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ആരാധകര്‍ക്കായി പങ്കുവെച്ച ലഘുവീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. താരങ്ങള്‍ ഓരോരുത്തരും അവരുടെ ഫോട്ടോ എടുക്കാനായി പോസ് ചെയ്യുന്നതിനിടെ അഭിഷേക് ഗില്ലിനെ കളിയാക്കുകയാണ്. ”വണ്‍സ് എഗെയ്ന്‍ ബ്രദര്‍!” എന്ന് അഭിഷേക് വിളിച്ചു പറയുമ്പോള്‍ ഗില്‍ പ്രത്യേക ആക്ഷനില്‍ ക്യാമറക്ക് മുന്നില്‍ ചിരിച്ചു നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. പഞ്ചാബില്‍ നിന്നുള്ള ഇരുതാരങ്ങള്‍ക്കും വലിയ ആരാധക പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളിലുള്ളത്. ഇരുവരുടെയും തമാശയും സൗഹൃദവും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നതിന്റെ പുതിയ തെളിവാണ് ഇപ്പോഴത്തെ ഈ വീഡിയോ. മൈതാനത്തിനകത്തും പുറത്തും അടുത്ത ബന്ധം പങ്കിടുന്ന താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഉണര്‍വ്വ് പകരുമെന്നാണ് ആരാധകരില്‍ ചിലര്‍ കുറിക്കുന്നത്. മാത്രമല്ല പുതിയ തലമുറ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ പ്രൊഫഷണലിസത്തോടൊപ്പം തങ്ങളുടെ സൗഹൃദവും വിനോദവുമായി എങ്ങനെ സംയോജിപ്പിക്കുന്നു എന്നത് കൂടി വീഡിയോ കാണിച്ചു തരുന്നു. ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോ ഇതുവരെ ആയിരക്കണക്കിന് പേരാണ് കണ്ടിട്ടുള്ളത്.
മറ്റൊരു വീഡിയോയില്‍ ഗില്‍ പുഞ്ചിരിയോടെ രോഹിത്തിനെ സമീപിക്കുമ്പോള്‍ സീനിയര്‍ ബാറ്റര്‍ ഉടന്‍ ഗില്ലിനെ ആലിംഗനം ചെയ്യുകയാണ്. അതേ സമയം ഭാരിച്ച ഉത്തരവാദിത്തമാണ് പുതിയ ക്യാപ്റ്റനില്‍ വന്നുചേര്‍ന്നിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളില്‍ ഉദ്ദേശിച്ച ഫലം കണ്ടെത്താന്‍ ഇന്ത്യക്കായില്ലെങ്കിലും ടി20 പരമ്പര സ്വന്തമാക്കാന്‍ ഉറച്ചു തന്നെയാണ് ടീം ഇന്ത്യയുള്ളത്.
Laughs, smiles, and good vibes all around 😎
— BCCI (@BCCI) October 27, 2025
🎥 Don't miss this fun BTS of #TeamIndia's photoshoot ahead of the #AUSvIND T20I series 🥳 pic.twitter.com/9t3o1LSXh4
Story Highlights: India vs Australia Twenty Twenty series 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




