Advertisement

‘കുതന്ത്രങ്ങളിലൂടെ ഇനി ജയിക്കാനാകില്ല; വോട്ടർ പട്ടിക ശുദ്ധീകരിച്ചാൽ LDFഉം UDFഉം കുടുങ്ങും’; കെ. സുരേന്ദ്രൻ

October 28, 2025
Google News 2 minutes Read

പരിഷ്കൃത ജനാധിപത്യ സംവിധാനത്തിൽ ആദ്യം നടപ്പാക്കേണ്ടതാണ് എസ്ഐആർ എന്ന് ബി. ജെ. പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടർ പട്ടിക പരിഷ്കരിക്കുന്നത് ബിജെപി അല്ല, തിരഞ്ഞെടുപ്പ് കമ്മീഷനാണ്. വോട്ടർ പട്ടിക ശുദ്ധീകരിച്ചാൽ എൽഡിഎഫും യുഡിഎഫും കുടുങ്ങുമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

കുതന്ത്രങ്ങളിലൂടെ ഇനി ജയിക്കാനാകില്ല എന്നതാണ് എൽഡിഎഫിനും യുഡിഎഫിനും ഭീതി ഉണ്ടാക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ കാര്യമാണ് കഷ്ടം. അന്യരാജ്യങ്ങളിൽ നിന്ന് നുഴഞ്ഞ് കയറിയവർക്ക് പോലും കോൺഗ്രസ് ഐഡി കാർഡ് നൽകി. വോട്ട് ചോറി റാലി അർത്ഥമില്ലാത്തതാണെന്ന് സുരേന്ദ്രൻ‌ പറഞ്ഞു.

Read Also: എസ്‌ഐആര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം;’ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി’; മുഖ്യമന്ത്രി

കള്ള വോട്ട്‌ ചേർക്കാൻ സിപിഐഎം എന്നും ശ്രമിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് സ്വാധീനമുള്ള മലപ്പുറം, കാസർകോട് ജില്ലകളിൽ അവർ ക്രമക്കേട് നടത്താറുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.

Story Highlights : K Surendran against UDF&LDF for opposing SIR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here