Advertisement

ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടിയെ നിയമിച്ചു; വൈസ് ചെയർപേഴ്സൺ‌ കുക്കു പരമേശ്വരൻ

October 31, 2025
Google News 2 minutes Read

ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടിയെ നിയമിച്ചു കൊണ്ട് ഉത്തരവിറങ്ങി. കുക്കു പരമേശ്വരനെ വൈസ് ചെയർപേഴ്സണായി നിയമിച്ചു. സി. അജോയ് ആണ് സെക്രട്ടറി. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയർമാൻ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.

26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി രാകേഷ്, സുധീർ കരമന, റെജി എം ദാമോദരൻ, സിത്താര കൃഷ്ണകുമാർ, മിൻഹാജ് മേഡർ, സോഹൻ സീനുലാൽ, ജി എസ് വിജയൻ, ശ്യാം പുഷ്‌കരൻ, അമൽ നീരദ്, സാജു നവോദയ, എൻ അരുൺ, പൂജപ്പുര രാധാകൃഷ്ണൻ, യൂ ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറൽ കൗൺസിൽ. മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി.

രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള ഭരണസമിതി 2022 ജനുവരിയിലാണ് അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ ലൈം​ഗികാരോപണങ്ങളെ തുടർന്ന് രഞ്ജിത്ത് രാജി വെച്ചൊഴിയുകയായിരുന്നു. അന്ന് വൈസ് ചെയർമാൻ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയർമാൻറെ താൽക്കാലിക ചുമതല നൽകുകയായിരുന്നു.

Story Highlights : Resul Pookutty appointed as Chairman of the Chalachitra Academy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here