Advertisement

നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

November 1, 2025
Google News 1 minute Read
arrest

നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസിൽ സഞ്ജയെ (33 വയസ്സ്) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുൻപ് ലഹരി കേസിൽ പ്രതിയാണ്. എസ് എം സ്ട്രീറ്റിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് ഇയാൾക്കെതിരെ നിലവിലുണ്ട്.

വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിർഭയ ഹോമിൽ നിന്ന് സ്കൂളിലേയ്ക്ക് പോകുന്നതിനിടെ പെൺകുട്ടിയെ കാണാതാവുന്നത്. അന്ന് രാത്രി തന്നെ ചേവായ്യൂർ പൊലീസ് ബീച്ചിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.

Story Highlights : Accused of torturing Nirbhaya survivor arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here