‘എല്ലാവർക്കും നന്ദി; പുരസ്കാരം നേടിയ എല്ലാവർക്കും അഭിനന്ദനം’; മമ്മൂട്ടി
സംസ്ഥാന ചലച്ചത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി മമ്മൂട്ടി. എല്ലാവർക്കും നന്ദിയെയും പുരസ്കാരം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മമ്മൂട്ടി പറഞ്ഞു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ പുരസ്കാര നേട്ടത്തിലെത്തിച്ചത്.
എല്ലാം സംഭവിച്ചു പോകുന്നതാണെന്ന് അദേഹം പറഞ്ഞു. കഥയും കഥാപാത്രവും വ്യത്യസ്തമായതുകൊണ്ടാണ് ഭ്രമയുഗത്തിലേക്കെത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. ഇതൊരു മത്സരമെന്ന് പറയാന്‍ കഴിയില്ല. ഇതും ഒരു യാത്രയാണ്, കൂടെ നടക്കാന്‍ ഒത്തിരിപ്പേരുണ്ടാകും. അവരെയും നമ്മുടെ ഒപ്പം കൂട്ടിയെന്ന് കരുതിയാല്‍ മതിയെന്ന് മമ്മൂട്ടി പറഞ്ഞു. പുതുതലമുറയാണ് പുരസ്‌കാരം മുഴുവന്‍ കൊണ്ടുപോയിരിക്കുന്നതെന്ന ചോദ്യത്തിന് താനെന്ത പഴയതാണോയെന്നായിരുന്നു മമ്മൂട്ടിയുടെ രസകരമായ മറുപടി.
Read Also: ‘ഞാൻ ഒരു തുടക്കക്കാരി; വലിയ സന്തോഷം, പിന്തുണച്ചവർക്ക് നന്ദി’; ഷംല ഹംസ
മമ്മൂട്ടിയ്‌ക്കൊപ്പം സിദ്ധാര്‍ത്ഥ് ഭരതനും അര്‍ജുന്‍ അശോകനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഭ്രമയുഗം. ചിത്രത്തിലെ അഭിനയത്തിന് സിദ്ധാർഥ് ഭരതന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിച്ചു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. അദ്ദേഹത്തിന്റേത് തന്നെയായിരുന്നു രചനയും.
Story Highlights : Mammootty reacts to being selected as best actor at State Film Awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




