Advertisement

നോർക്കയിലെ വിവിധ പദ്ധതികളിൽ ചേരുന്നതിനുള്ള അവസരമൊരുക്കി നവോദയ ഷിഫ യൂണിറ്റ്

7 days ago
Google News 2 minutes Read

പ്രവാസികൾക്കുവേണ്ടി കേരള സർക്കാറിന് കീഴിലുള്ള നോർക്കയിലെ വിവിധ പദ്ധതികളിൽ ചേരുന്നതിനുള്ള അവസരമൊരുക്കി നവോദയ ഷിഫ യൂണിറ്റ് “നോർക്ക രജിസ്‌ട്രേഷൻ ക്യാമ്പ്” സംഘടിപ്പിച്ചു. നൂറുകണക്കിന് സാധാരണ പ്രവാസി മലയാളികളാണ് ഷിഫ ഏരിയയിൽ നോർക്ക പദ്ധതികളിൽ ചേരാനെത്തിയത്. പുതുതായി സർക്കാർ പ്രഖ്യാപിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിൽ ചേരുന്നതിനുവേണ്ട നോർക്ക ഐ ഡി കാർഡ്, വിദേശത്തെ ചികിത്സക്ക് ധനസഹായം ലഭിക്കുന്ന നോർക്ക രക്ഷാ ഇൻഷുറൻസ്, പെൻഷൻ ലഭിക്കുന്ന പ്രവാസി ക്ഷേമപദ്ധതി തൂങ്ങിയ പദ്ധതികളിൽ അംഗമാകാനാണ് ബഹുഭൂരിപക്ഷം മലയാളികൾ താല്പര്യം പ്രകടിപ്പിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 6 മണിവരെ നീണ്ടു.

നവോദയ അംഗവും സാമൂഹ്യ പ്രവർത്തകനുമായ റസ്സൽ ക്യാമ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. നോർക്ക പദ്ധതികളെ കുറിച്ച് കുമ്മിൾ സുധീർ വിവരിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ അധ്യക്ഷനായിരുന്നു. പ്രസിഡണ്ട് വിക്രമലാൽ ആശംസകൾ അർപ്പിച്ചു. ശ്രീരാജ്, ഷാജു പത്തനാപുരം, റസ്സൽ, അമീർ പൂവാർ, ആരിഫ് മാട്ടിങ്ങൾ, ജാസ്സിം, പ്രഭാകരൻ, കലാം, നാസ്സർ പൂവാർ എന്നിവർ രജിസ്‌ട്രേഷൻ പ്രവർത്തങ്ങൾക്ക് മേൽനോട്ടം വഹിച്ചു. അജിതകുമാർ, ഫിറോസ് ഖാൻ, വിജയൻ ഓച്ചിറ, കമലേഷ്, നിധിൻ വാലപ്പൻ, ബിജു കൃഷ്ണൻ, ദിലീപ്, അനു, ഇബ്രാഹിം, ബിനു, ഹാരിസ്, അനിൽ മണമ്പൂർ എന്നിവർ നേതൃത്വം നൽകി. അജിതകുമാർ സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു.

Story Highlights : Navodaya Shifa Unit provides opportunities to join various projects of Norka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here