Advertisement

‘നിന്നോടൊപ്പം ജീവിക്കാന്‍ അവളെ ഞാന്‍ ഇല്ലാതാക്കി’; ബെഗംളരുവില്‍ യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

6 days ago
Google News 2 minutes Read
Bengaluru doctor

ബെഗംളരുവില്‍ യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയത് വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്ന അസുഖ വിവരം മറച്ചുവെച്ചിതനാണെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍, അസുഖ വിവരങ്ങളൊക്കെ അറിഞ്ഞുതന്നെയാണ് സമ്പന്നയായ ഡോ കൃതികയെ വിവാഹം കഴിച്ചതെന്ന് പ്രതി മഹേന്ദ്ര റെഡ്ഡിയുടെ മൊഴി. കാമുകിയുമൊത്ത് ജീവിക്കാനാണ് കൊലപാതകമെന്നും പ്രതി മൊഴി നല്‍കി. ഇരുവരും പണകൈമാറ്റ് ആപ്പുകളിലൂടെയായിരുന്നു സന്ദേശം കൈമാറിയിരുന്നത്.

2024ലാണ് മഹേഷും കൃതികയും വിവാഹിതരാകുന്നത്. കൃതികയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ പതിവായിരുന്നു. പല അസുഖങ്ങളും കൃതികയെ അലട്ടിയിരുന്നു. ജന്മനാ ഉള്ള ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു ഇതെല്ലാം. എന്നാല്‍ ഇത്തരം രോഗങ്ങളൊന്നും തന്നോട് വിവാഹത്തിന് മുന്‍പ് പറഞ്ഞില്ലായെന്നും ഇതിലെ വിരോധത്തിലാണ് ജീവനെടുത്തതെന്നുമായിരുന്നു ഡോക്ടര്‍ മഹേന്ദ്ര റെഡ്ഡി മൊഴി നല്‍കിയത്. തുടക്കത്തില്‍ തന്നെ പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പ്രതിയുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

Read Also: കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടയത് 92.41 കോടി രൂപ

ഡോ മഹേന്ദ്ര റെഡ്ഡി വിവാഹത്തിന് മുന്‍പ് തന്നെ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ പ്രണയം മറച്ചുവെച്ചാണ് സമ്പന്ന കുടുംബാംഗമായിരുന്ന ഡോ കൃതികയെ ഇയാള്‍ വിവാഹം കഴിച്ചത്. പിന്നീട് കൃതികയെ തഞ്ചത്തില്‍ ഇല്ലാതാക്കി കാമുകികൊപ്പം ജീവിക്കാനായിരുന്നു പദ്ധതി. ഇതിനായി ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. രോഗിയായിരുന്ന കൃതികയ്ക്ക് ചികിത്സയ്‌ക്കെന്ന പേരില്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ ഇയാള്‍ ദിനവും മരുന്ന് കുത്തിവെച്ചിരുന്നു. രോഗാവസ്ഥയ്ക്ക് കുറവുണ്ടാകാനാണ് ഇഞ്ചക്ഷന്‍ കുത്തിവെക്കുന്നതെന്നായിരുന്നു കൃതികയെ ഇയാള്‍ വിശ്വസിപ്പിച്ചത്. ഭര്‍ത്താവിനെ പ്രാണന് തുല്യം സ്‌നേഹിച്ച കൃതികയ്ക്കത് മഹേന്ദ്ര റെഡ്ഡിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയവും തോന്നിയില്ല. പക്ഷേ, ദിനവും നല്‍കുന്ന ഇഞ്ചക്ഷനുകള്‍ അവളെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. പതിയെ അവയവങ്ങളെല്ലാം നശിച്ചു.

ഒടുക്കം മാസങ്ങള്‍ക്ക് ശേഷം കൃതിക പൂര്‍ണമായി തളര്‍ന്നു. ഒരു ദിവസം വീട്ടില്‍ ബോധരഹിതയായി. മരിച്ചെന്ന് ഉറപ്പുവരുത്തിയ പ്രതി കൃതികയെ ആശുപത്രിയില്‍ എത്തിച്ചു. ജന്മനാ രോഗം ഉള്ളതിനാല്‍ രോഗം മൂര്‍ച്ഛിച്ച് മരിച്ചെന്നാണ് ഇയാളെ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചത്. പക്ഷേ, ഇയാളുടെ പെരുമാറ്റത്തില്‍ കൃതികയുടെ സഹോദരിക്ക് സംശയം തോന്നിയിരുന്നു. കുടുംബം പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടു. പോസ്റ്റുമോര്‍ട്ടം മുടക്കാന്‍ ഇയാള്‍ ആകുന്നതും പരിശ്രമിച്ചു. ഇത് സംശയം ഇരട്ടിപ്പിച്ചു. പിന്നീട് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമെന്ന് അറിഞ്ഞത്.

ശരീരത്തില്‍ മാസങ്ങളോളമായി കുത്തിവെച്ച രാസ വിഷമാണ് ജീവനെടുത്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ഉടന്‍ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. അപ്പോഴും കൊലപാതകത്തിന്റെ പ്രേരണയില്‍ ഇയാള്‍ തുടര്‍ച്ചയായി നുണ പറയുകയായിരുന്നു. മഹേന്ദ്രന്റെയും കാമുകിയുടെയും ചാറ്റ് പരിശോധിച്ചപ്പോഴാണ് യഥാര്‍ഥ മോട്ടീവ് പുറത്തുവന്നത്. ഇരുവരും ചാറ്റുകള്‍ പിടിക്കപെടാതിരിക്കാന്‍ സന്ദേശം അയച്ചിരുന്നത് പണം കൈമാറ്റ ആപ്പുകളിലൂടെയായിരുന്നു. കൊലപാതക പ്രേരണയ്ക്ക് മഹേന്ദ്ര റെഡ്ഡിയുടെ കാമുകിയെയും പ്രതിചേര്‍ക്കും. കൃതിക മരിച്ച ദിവസം കാമുകിയ്ക്ക് അയച്ച സന്ദേശം ഇങ്ങനെയായിരുന്നു. നിന്നോടൊപ്പം ജീവിക്കാന്‍ അവളെ ഞാന്‍ ഇല്ലാതാക്കി. ഈ ചാറ്റ് അടക്കം നിരത്തി നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ യഥാര്‍ത്ഥ പ്രേരണ ഇയാള്‍ സമ്മതിക്കുകയായിരുന്നു.

Story Highlights :  Bengaluru doctor’s murder; The investigation team received shocking information

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here