Advertisement

ബാലമുരുകൻ കേരളം വിട്ടു? പൊള്ളാച്ചി കേന്ദ്രീകരിച്ച് പരിശോധന; തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക്

6 days ago
Google News 2 minutes Read

തൃശൂരിൽ വച്ച് തമിഴ്നാട് പൊലീസിന്റെ പിടിയിൽ നിന്നും കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന. പ്രതിയ്ക്കായി തെങ്കാശി, പൊള്ളാച്ചി ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്ക് തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിക്കും. കേരള പൊലീസിനൊപ്പം തമിഴ്നാട്ട് പൊലീസ് സംഘവും തിരച്ചിലിന് എത്തും. തെങ്കാശി കേന്ദ്രീകരിച്ചും തമിഴ്നാട് പൊലീസ് സംഘം പരിശോധന നടത്തുന്നുണ്ട്.

അതേസമയം തമിഴ്നാട് പൊലീസിനൊപ്പം ബാലമുരുകൻ ആലത്തൂരിൽ നിന്നും ഭക്ഷണം കഴിച്ച ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്തുവന്നു.ഭക്ഷണം കഴിച്ച ശേഷം പുറത്തിറക്കുന്പോൾ ബാലമുരുകന് കൈവിലങ്ങില്ല. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ ചാടിപ്പോകുന്നത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തമിഴ്‌നാട് പൊലീസ് വളരെ അശ്രദ്ധമായാണ് പുറത്തിറക്കുന്നതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.

Read Also: കൈവിലങ്ങിട്ടില്ല, ശ്രദ്ധിച്ചില്ല; തമിഴ്‌നാട് പൊലീസിന്റെ വീഴ്ച വ്യക്തം; ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

തെങ്കാശി സ്വദേശിയാണ് ബാലമുരുകൻ. കൊലപാതകം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ്. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച വിയൂർ ജയിലിൽ നിന്ന് തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടുപോയത്. എസ്‌ഐ നാഗരാജനും രണ്ട് പൊലീസുകാരും ചേർന്ന് ഇയാളെ തിരികെ എത്തിക്കുമ്പോഴാണ് പ്രതി ചാടിപ്പോയത്. മറയൂരിലെ മോഷണക്കേസിലും ബാലമുരുകൻ പ്രതിയാണ്.

Story Highlights : Balamurugan left Kerala? Police team from Thrissur to Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here