കെഎസ്ആർടിസി ബസിനെ കണ്ട് വേഗത കൂട്ടി സ്വകാര്യ ബസ്; കൊല്ലത്ത് ബസുകളുടെ മത്സരയോട്ടത്തിൽ മധ്യവയസ്കന് ദാരുണന്ത്യം
കൊല്ലത്ത് ബസുകളുടെ മത്സരയോട്ടം മധ്യവയസ്കന് ദാരുണന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.13ന്, പടപ്പനാൽ കല്ലുംപുറത്ത് ജംക്‌ഷനിൽ അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.
ബസിനടിയിലേക്കു തെറിച്ചുവീണ ബസിന്റെ പിൻചക്രം മുത്തലിഫിന്റെ ദേഹത്ത് കയറിയിറങ്ങി. കൊല്ലം– പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സ്വകാര്യ ബസാണ് അപകടത്തിനു കാരണമായത്.
അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്ക് നിസാര പരിക്കേറ്റു. സ്കൂട്ടറിൻ്റെ പിന്നിൽ ഇരുന്ന അബ്ദുൾ മുത്തലിഫ് റോഡിൽ തലയിടിച്ച് വീണു. ഇരുവരും നിർമ്മാണ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
നിർമാണ തൊഴിലാളിയായ അബ്ദുൽ മുത്തലിഫ് ജോലിക്കു പോകുകയായിരുന്നു. സംഭവസ്ഥലത്തിനു 300 മീറ്റർ അകലെ ഇന്നലെ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു 2 പേർക്ക് പരുക്കേറ്റിരുന്നു.
Story Highlights : chavara kerala road accident death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




