Advertisement

കുതിരയേയും ഭയക്കണം? കോയമ്പത്തൂരില്‍ കുതിരകള്‍ കോര്‍പറേഷന്‍ ജീവനക്കാരനെ ഇടിച്ചിട്ടു, കടിച്ച് മുറിവേല്‍പ്പിച്ചു; വിഡിയോ പുറത്ത്

6 days ago
Google News 3 minutes Read
Coimbatore corporation worker injured in stray horse attack

കോയമ്പത്തൂരില്‍ കുതിരയുടെ കടിയേറ്റ് കോര്‍പറേഷന്‍ കരാര്‍ ജീവനക്കാരന് പരിക്ക്. ജലവിതരണ ചുമതലയുള്ള ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. കസ്തൂരി നായ്ക്കന്‍ പാളയം നെഹ്‌റു നഗര്‍ ജനവാസ മേഖലയിലാണ് സംഭവം. (Coimbatore corporation worker injured in stray horse attack)

റോഡിലൂടെപാഞ്ഞു വന്ന കുതിരകള്‍ സൈക്കിളില്‍ വന്ന ജയപാലിനെ ഇടിച്ചിട്ട ശേഷം കയ്യില്‍ കടിക്കുകയായിരുന്നു. ഇടതു കൈയിന് പരിക്കേറ്റ ജയപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുത്തിവയ്പ്പിന് വലിയ തുക വരുമെന്നതാണ് പ്രതിസന്ധി. കോര്‍പറേഷന്‍ കുത്തിവയ്പിന്റെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാരന്റെ കുടുംബം ആവശ്യപ്പെടുന്നത്.

Read Also: തദ്ദേശ തിരഞ്ഞെടുപ്പ്, സ്ഥാനാർഥിനിർണയത്തിന് മുൻപേ ബിജെപിയിൽ പൊട്ടിത്തെറി; നേമം ഏരിയാ പ്രസിഡന്റ് രാജിവച്ചു

പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി വരുന്ന വിധത്തില്‍ കുതിരകളെ തെരുവിലൂടെ അഴിച്ചുവിട്ട ഉടമസ്ഥനെതിരെ നടപടിയെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. കുതിരകളുടെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുകയാണ്.

Story Highlights : Coimbatore corporation worker injured in stray horse attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here