Advertisement

‘മെഡിക്കൽ മിറാക്കിൾ’ ; ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു

6 days ago
Google News 3 minutes Read

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ,അഖില ഭാർഗ്ഗവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കോട്ടയം നസീർ, കിരൺ പീതാംബരൻ, ആനന്ദ് മന്മഥൻ,ഷിൻസ്,
അമിത് മോഹൻ, നിലീൻ സാന്ദ്ര, ശ്രീലക്ഷ്മി, പാർവ്വതി ബാബു,സ്നേഹ ബാബു,പാർവ്വതി കൃഷ്ണ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


ഡോക്ടർ പോൾസ് എന്റർടെയ്ൻമെന്റ്,ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്,സുജിത് ജെ നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അഖിൽ സേവ്യർ നിർവഹിക്കുന്നു. നിലീൻ സാന്ദ്ര കഥ തിരക്കഥ സംഭാഷണമെഴുതുന്നു.


സംഗീതം-മുജീബ് മജീദ്, എഡിറ്റിംഗ്-ചമ്മൻ ചാക്കോ. പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-അപ്പുണ്ണി സാജൻ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-ആരതി ഗോപാൽ, സ്റ്റിൽസ്-സിനറ്റ് സേവ്യർ,പരസ്യകല-യെല്ലോ ടൂത്ത്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ്,അസോസിയേറ്റ് ഡയറക്ടർ-അജിത് ജോസ്, അസിസ്റ്റൻ്റ് ഡയറക്ടർ-മുബീൻ മുഹമ്മദ്,ആൽബിൻ ഷാജി,ഷഫീഖ്, അസോസിയേറ്റ് ക്യാമറമാൻ-വിശോക് കളത്തിൽ,ഫിനാൻസ് കൺട്രോളർ-ബിബിൻ സേവ്യർ,സൗണ്ട് ഡിസൈൻ-നിക്സൺ ജോർജ്ജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷൻ മാനേജർ-ആനൂപ് പണിക്കർ, വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ്.

Story Highlights :‘Medical Miracle’; Filming begins in Kodungallur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here