ചെല്ലഞ്ചിയിലെ പുത്തന്‍ റോഡിന് നടുവിലെ വൈദ്യുത പോസ്റ്റുകള്‍ മാറ്റും; ഉറപ്പുമായി കെഎസ്ഇബി; നടപടി 24 വാര്‍ത്തയ്ക്ക് പിന്നാലെ
13 കോടി രൂപ ചിലവിട്ട് തിരുവനന്തപുരം ചെല്ലഞ്ചിയില്‍ നിര്‍മിച്ച റോഡിന് നടുവില്‍ അഞ്ച് വൈദ്യുത പോസ്റ്റുകള്‍ നിലനില്‍ക്കുന്നത് സംബന്ധിച്ച ട്വന്റിഫോര്‍ വാര്‍ത്തയില്‍ നടപടി. നടുറോഡിലെ വൈദ്യുത പോസ്റ്റുകള്‍ മാറ്റുമെന്ന് കെഎസ്ഇബി അറിയിച്ചു. ട്വന്റിഫോറിന്റെ പൊതുജനം കഴുതയല്ല സര്‍ എന്ന പരിപാടിയിലൂടെയാണ് ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നത്. (kseb will remove electric post from chellanchi road)
ചെല്ലഞ്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു നല്ലൊരു റോഡ്. കിഫ്ബി വഴി പണമെടുത്താണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ റോഡിന് നടുവിലുള്ള വൈദ്യത പോസ്റ്റുകള്‍ ജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. പോസ്റ്റുകള്‍ മാറ്റണമെങ്കില്‍ പണം കെട്ടിവയ്ക്കണമെന്നാണ് കെഎസ്ഇബി കരാറുകാരനോട് പറഞ്ഞിരുന്നത്. ഈ തുക നല്‍കാന്‍ കല്ലറ ഗ്രാമപഞ്ചായത്തും തയ്യാറായില്ല. പോസ്റ്റ് മാറ്റാനുള്ള തുക കരാറിലില്ലെന്ന് പറഞ്ഞ് കരാറുകാരും കൈയൊഴിഞ്ഞു. ഇത്തരത്തില്‍ പോസ്റ്റ് മാറ്റുന്നതില്‍ പ്രതിസന്ധി നീങ്ങാതെ വരികയും ജനങ്ങളുടെ ദുരിതം തുടരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇക്കാര്യം ട്വന്റിഫോര്‍ വാര്‍ത്തയാക്കിയത്. വാര്‍ത്തയ്ക്ക് പിന്നാലെ ഇതില്‍ കെഎസ്ഇബി അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുകയായിരുന്നു.
Story Highlights : kseb will remove electric post from chellanchi road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




