അല്‍ ഖോബാര്‍ കോര്‍ണീഷ് സോക്കര്‍ ക്ലബ്ബ് നടത്തുന്ന പ്ലസ് ഫോര്‍ട്ടീ സൂപ്പര്‍ കപ്പ് നവംബര്‍ 13 മുതല്‍
സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ കാല്‍പ്പന്തു ക്ലബ്ബായ അല്‍ ഖോബാര്‍ കോര്‍ണീഷ് സോക്കര്‍ ക്ലബ്ബ് ഇരുപത്തി ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്ലസ് ഫോര്‍ട്ടീ സൂപ്പര്‍ കപ്പ് സീസണ്‍ സെവന്‍ ഫുട് ബോള്‍ ടൂര്‍ണ്ണമെന്റ്റ് സംഘടിപ്പിക്കുന്നു. പ്രവിശ്യയിലെ മുന്‍കാല ഫുട് ബോള്‍ കളിക്കാര്‍ തമ്മില്‍ മാറ്റുരക്കുന്ന ആവേശകരമായ സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്റ്റിന് നവംബര്‍ 13 ന് തുടക്കമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. (plus 40 super cup saudi arabia)
അല്‍ ഖോബാര്‍ അല്‍ ഗൊസൈബി ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തില്‍ വെച്ച് എല്ലാ വ്യാഴാഴ്ചകളിലുമായി നടക്കുന്ന മത്സരത്തിന്റെ കലാശ പോരാട്ടം ഡിസംബര്‍ ആദ്യ വാരം നടക്കുമെന്ന് ഭാരവാഹികളായ സക്കീര്‍ വള്ളക്കടവ് , സമീര്‍ പി ജി ടി ,ജാഫര്‍ റവാബി , മുബാറക് തൃക്കരിപ്പൂര്‍, സമദ് കാടങ്കോട്, വസീം ബീരിച്ചേരി, ജുനൈദ് നീലേശ്വരം എന്നിവര്‍ അറിയിച്ചു.
Story Highlights : plus 40 super cup saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




