Advertisement

ഹൃദയാഘാതം, നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

November 6, 2025
Google News 1 minute Read

നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീറിന്റെ സഹോദരി എ.എൻ.ആമിന ( 42 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകളാണ്. ഭർത്താവ്: എ.കെ. നിഷാദ് (മസ്‌കത്ത്). മക്കൾ: ഫാത്തിമ നൗറിൻ (സി.എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. മറ്റൊരു സഹോദരൻ: എ.എൻ. ഷാഹിർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Story Highlights : speaker an shamseers sister passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here