‘ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ അറിവോടെ’; സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ചു
യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എക്സൈസ്. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും പുറമേ ഛായാഗ്രാഹകൻ സമീർ താഹിറും പ്രതിയായ കേസിലാണ് കുറ്റപത്രം നൽകിയത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോൾ ആണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
സിനിമാപ്രവർത്തകർക്ക് ലഹരി എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്ന് പ്രതികളുടെ മൊഴി. എന്നാൽ ഇതിന് തെളിവില്ലെന്ന് എക്സൈസ് വ്യക്തമാക്കുന്നു. സമീർ താഹിറിന്റെ അറിവോടെയാണ് ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്നും അന്വേഷണ സംഘം കണ്ടെത്തി.
ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽവെച്ച് ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും ഒപ്പം ഇരുവരുടെയും സുഹൃത്തിനെയും എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. മൂവരും കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.
Story Highlights : Chargesheet filed in hybrid cannabis case against directors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




