Advertisement

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി പരിഗണിച്ചിരുന്ന വിളപ്പിൽ രാധാകൃഷ്ണനെ മാറ്റാൻ CPI

November 7, 2025
Google News 2 minutes Read

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി പരിഗണിച്ചിരുന്ന വിളപ്പിൽ രാധാകൃഷ്ണനെ മാറ്റാൻ സിപിഐ. കെ ജയകുമാർ ഐഎസിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി നിയമിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. ഒഴിവാകേണ്ടി വരുമെന്ന് വിളപ്പിൽ രാധാകൃഷ്ണനെ സിപിഐ നേതൃത്വം അറിയിച്ചു.

ബോർഡിലെ സാമുദായിക സമവാക്യം പാലിക്കുന്നതിനു വേണ്ടിയാണ് വിളപ്പിൽ രാധാകൃഷ്ണന് പകരം പുതിയ പേര് പരിഗണിക്കുന്നത്. ഈഴവ വിഭാഗത്തിൽ നിന്നുള്ള അംഗത്തെയാകും സിപിഐ പരിഗണിക്കുക. കെ ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. സ്വർണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തുൾപ്പെടെ സംശയ നിഴലിൽ നിൽക്കുമ്പോഴാണ് സിപിഐഎമ്മിന്റെ ഈ സുപ്രധാന നീക്കം.

Read Also: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷം, അത് അറിയുന്ന മേഖലയാണ്: കെ ജയകുമാര്‍

സ്വർണക്കൊള്ള വിവാദക്കാലത്ത് ദേവസ്വം ബോർഡിനെ നയിക്കാൻ പരിചയ സമ്പന്നനായ ഒരാൾ വേണമെന്നത് മുൻനിർത്തിയുള്ള സിപിഐഎമ്മിന്റെ അന്വേഷണം കെ ജയകുമാറിലാണ് എത്തിനിന്നത്. ബരിമലയിലെ സ്‌പെഷ്യൽ കമ്മീഷണർ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാർ വഹിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ അടുത്ത പ്രസിഡന്റാരെന്നതിൽ സിപിഐഎം സെക്രട്ടേറിയറ്റിൽ ചർച്ച ചൂടുപിടിക്കുകയും ജയകുമാറിന്റെ പേരിലേക്കാണ് നേതാക്കൾ എത്തിച്ചേർന്നതെന്നും സിപിഐഎം നേതാക്കൾ തന്നെ ട്വന്റിഫോറിനോട് സ്ഥിരീകരിക്കുകയായിരുന്നു.

Story Highlights : CPI to replace Vilappil Radhakrishnan who was being considered for the position of TDB

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here