പൊളിഞ്ഞുവീഴാറായ വീട്ടില്‍ 22 പേര്‍; വയനാട് കുറുമ്പാലക്കോട്ടയിലെ ആദിവാസി കുടുംബങ്ങളുടെ ദുരവസ്ഥയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
വയനാട് പനമരം കുറുമ്പാലകോട്ടയില്‍ ആദിവാസി കുടുംബം അനുഭവിക്കുന്ന ദുരവസ്ഥയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും ട്രൈബര്‍ ഡവലപ്‌മെന്റ് ഓഫിസറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. (human rights commission case in wayanad kurumbalakotta issue)
ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ വീട്ടില്‍ 22 അംഗ കുടുംബം താമസിക്കുന്ന വിവരം ട്വന്റിഫോറാണ് വാര്‍ത്തയാക്കിയത്. ചുമരും മേല്‍ക്കൂരയും തകര്‍ന്ന് നിലംപതിക്കാറായ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. വീട്ടില്‍ ശുചിമുറി സൗകര്യം ഇല്ലാത്തതും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സൗകര്യമില്ലാത്തതും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ട്വന്റിഫോര്‍ വാര്‍ത്ത. ചെന്നെത്താന്‍ പോലും ഏറെ പ്രയാസമുള്ള ഒരിടത്ത് അധികാരികളാരും തിരിഞ്ഞുനോക്കാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു ഈ കുടുംബം. ഈ സംഭവത്തിലാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്. ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റേതാണ് ഉത്തരവ്.
Read Also: കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും
ഈ 22 അംഗങ്ങളേയും പൂര്‍ണമായി പുനരധിവസിപ്പിക്കമെന്ന ആവശ്യമാണ് വാര്‍ത്തയിലൂടെ ട്വന്റിഫോര്‍ മുന്നോട്ടുവച്ചിരുന്നത്. അതിനുള്ള വളരെ സുപ്രധാനമായ ഒരു ചുവടാണ് മനുഷ്യാവകാശ കമ്മീഷന്‍ വച്ചിരിക്കുന്നത്. ഇവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്ന് പഞ്ചായത്ത് വിശദീകരിക്കുമ്പോഴും നാളിതുവരെയായി ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് ലഭിച്ചിട്ടില്ല. സംസ്ഥാനം അതിദാരിദ്ര്യമുക്തമായെന്ന് പ്രഖ്യാപിക്കുമ്പോഴാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥയെന്നതും ശ്രദ്ധേയമാണ്.
Story Highlights : human rights commission case in wayanad kurumbalakotta issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




