മകനെ ഇടതുസ്ഥാനാര്‍ഥിയാക്കി; പിതാവിനെ തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് ഐഎന്‍ടിയുസി നേതൃത്വം വിലക്കിയെന്ന് ആരോപണം
മകനെ ഇടതുസ്ഥാനാര്‍ഥിയാക്കിയതില്‍ വയനാട് മുള്ളന്‍കൊല്ലിയില്‍ പിതാവിനെ തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് ഐഎന്‍ടിയുസി നേതൃത്വം വിലക്കിയെന്ന് ആരോപണം. ഐഎന്‍ടിയുസി യൂണിയന്‍ തൊഴിലാളിയായ രാജനെ ആണ് നേതൃത്വം വിലക്കിയത്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് മകന്‍ സി ആര്‍ വിഷ്ണു.
കഴിഞ്ഞ 22 വര്‍ഷമായി ഐഎന്‍ടിയുസിയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകനാണ് രാജന്‍. വിഷ്ണു എസ്എഫ്‌ഐയുടെ ജില്ലാ വൈസ് പ്രസിഡന്റാണ്. വിഷ്ണുവിനെ 18ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതോടെയാണ് തൊഴില്‍ വിലക്ക് വന്നിരിക്കുന്നത്. ജോലിക്ക് കയറേണ്ടതില്ലെന്ന് ഐഎന്‍ടിയുസിയുടെ നേതാക്കള്‍ തന്നെ പറയുകയായിരുന്നു.
മകന്‍ മത്സരിക്കുന്നതുകൊണ്ടാണ് തന്നെ വിലക്കിയതെന്ന് വിശ്വസിക്കുന്നതായി രാജന്‍ പറഞ്ഞു. അവര്‍ ചെറുപ്പം മുതല്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്നു. 24 വയസുള്ള മകന് അവന്റേതായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടല്ലോ – രാജന്‍ പറഞ്ഞു. മത്സരിക്കാന്‍ പാടില്ല. മത്സരിക്കുന്നുണ്ടെങ്കില്‍ തൊഴിലില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് രണ്ട് ദിവസം മുന്‍പ് അച്ഛനോട് പറഞ്ഞതായി വിഷ്ണു പറഞ്ഞു.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പൊതുവേ പരാജയഭീതിയിലാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പുരോഗമനപരമല്ലാത്ത മണ്ടന്‍ തീരുമാനങ്ങളെന്നും സിപിഐഎം ഏരിയ നേതൃത്വം വ്യക്തമാക്കി.
Story Highlights : INTUC bans a man from work
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




