തദ്ദേശ തിരഞ്ഞെടുപ്പ്; ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കാൻ BJP
തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. പഞ്ചായത്തുകളിൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട എത്രപേരെ സ്ഥാനാർഥികളാക്കണമെന്ന സർക്കുലർ ബിജെപി കണ്ണൂർ നോർത്ത് ജില്ലാ നേതൃത്വം പുറത്തിറക്കി. സർക്കുലറിനെതിരെ യുഡിഎഫും എല്‍ഡിഎഫും രംഗത്തുവന്നു. ബിജെപി ക്രൈസ്തവരെ മത്സരിപ്പിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
ബിജെപി സംസ്ഥാന ഘടകം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ സ്ഥാനാർത്ഥികളെ പരിഗണിക്കുന്നതെന്നാണ് സർക്കുലറിന്റെ ഉള്ളടക്കം. ബിജെപി കണ്ണൂർ നോർത്ത് പ്രസിഡന്റ് കെ കെ വിനോദ് കുമാർ ഇറക്കിയ സർക്കുലറില്‍ പഞ്ചായത്തുകളിലേക്ക് വേണ്ട ക്രൈസ്തവരുടെ കണക്കുമുണ്ട്.
Read Also: ‘തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മാറും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചു’; എംവി ഗോവിന്ദൻ
സർക്കുലറിനെ രൂക്ഷമായ വിമർശിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തുവന്നു. പരാജയ ഭീതിയിൽ ബിജെപി എന്തും ചെയ്യുമെന്നും മതേതരത്തിന് കേരളത്തിൽ ശക്തിയാർജിച്ചതോടെ ക്രിസ്ത്യാനികളെ പിടിക്കാനാണ് ശ്രമമെന്നും ശിവന്‍കുട്ടി പറഞ്ഞു. സർക്കുലറിനെ പരിഹസിച്ച കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപിക്ക് ഭയാശങ്കയുള്ളതിനാലാണ് ഇത്തരം നടപടികളെന്നും വിമർശിച്ചു.
Story Highlights : Local body elections; BJP to field candidates from Christian communities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




