Advertisement

സിപിഐഎം 2020 നേക്കാൾ വലിയ വിജയം നേടും, ജനവികാരം LDFന് അനുകൂലം; കോഴിക്കോട് ജില്ലാ സെക്രട്ടറി

November 7, 2025
Google News 2 minutes Read

തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐഎം 2020 നേക്കാൾ വലിയ വിജയം നേടുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് 24 നോട്‌. ജനവികാരം LDF നു അനുകൂലം. ജില്ലയിൽ ഇന്നോളം ഇല്ലത്ത വലിയ വിജയം നേടും. RMP ക്കു തെരഞ്ഞെടുപ്പിൽ പ്രസ്ക്തി ഇല്ല. RMP നാമാവശേഷമായി എന്നും എം. മെഹബൂബ് വ്യക്തമാക്കി.

ഓഞ്ചിയം മാറി പഴയ ഓഞ്ചിയമായി. ഓഞ്ചിയം പഞ്ചായത്ത് സിപിഐഎം തിരിച്ചു പിടിക്കും എന്നും എം മെഹബൂബ് 24 നോട്‌ പറഞ്ഞു. രണ്ടു തവണ മത്സരിച്ചവരെ സ്ഥാനാർഥികൾ ആക്കില്ല. ഇളവ് പ്രത്യേക സാഹചര്യത്തിൽ മാത്രം. കോഴിക്കോട് സിപിഐഎം സ്ഥാനാർഥികൾ 4 ദിവസത്തിനകം പ്രഖ്യാപിക്കും. കോഴിക്കോട് കോർപ്പറേഷൻ LDF വൻ ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ സിപിഐഎം പ്രവർത്തകർക്ക് ഉപദേശവുമായി ജനറൽ സെക്രട്ടറി എം എ ബേബി രംഗത്തെത്തി. വോട്ടർ സ്ലിപ്പ് കൊടുക്കാനും,ദേശാഭിമാനി പത്രം ചേർക്കാനും മാത്രം ആവരുത് ജനങ്ങളുടെ വീടുകളിൽ ചെല്ലുന്നത്. ജനങ്ങളുടെ ഹൃദയത്തിലാണ് പാർട്ടിയുടെ കരുത്ത്. ജനങ്ങളെ വിട്ടിട്ട്, ജനങ്ങളുടെ പ്രശ്നങ്ങൾ മറന്നു പോയിട്ട് നമുക്ക് യാതൊന്നും നേടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ ഒന്നാമത്തെ കടമ പാർട്ടി ഓഫീസിൽ നിന്ന് ഇറങ്ങി ജനമധ്യത്തിലേക്ക് ചെല്ലുക എന്നതാണ്. ജനങ്ങൾക്കിടയിൽ ചെന്ന് അവരുടെ കാര്യങ്ങൾ അന്വേഷിക്കുക എന്നതാണ്. ജനങ്ങളുമായി ജൈവബന്ധം ,ജീവനുള്ള ബന്ധം നിരന്തരം കാത്തുസൂക്ഷിച്ചാൽ മാത്രമേ ചെങ്കൊടി പ്രസ്ഥാനത്തിൻറെ മുന്നേറ്റം ഉറപ്പാക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Story Highlights : m mehaboob about local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here