‘വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികള്‍ക്ക് പൊതുവായ സ്വാഗത ഗാനം വേണ്ടേ?’ നിര്‍ദേശങ്ങള്‍ തേടി മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ പൊതുവായ സ്വാഗതഗാനം കൊണ്ടുവരുന്നത് ആലോചനയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തിലുള്ള പൊതുജന അഭിപ്രായം തേടി മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഭരണഘടനാമൂല്യങ്ങളും ശാസ്ത്രബോധവും ഉള്‍ക്കൊള്ളുന്ന പാട്ടുകളാണ് വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിയുടെ നിര്‍ദേശത്തിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുവരുന്നത്. (minister v sivankutty on common welcome song in school programs)
പാലക്കാട് ശാസ്ത്രമേളയില്‍ വച്ചാണ് വി ശിവന്‍കുട്ടി ആദ്യമായി ഇത്തരമൊരു കാര്യം സൂചിപ്പിക്കുന്നത്. ഇന്ന് പൊതു സ്വാഗതഗാനത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തേടി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റുമിട്ടു. പരിപാടികളില്‍ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ക്ക് പകരം എല്ലാ സ്‌കൂളുകളിലും പൊതുവായി ഒരു ഗാനം വേണ്ടേ എന്നാണ് മന്ത്രി ചോദിക്കുന്നത്. മന്ത്രിയുടെ നിര്‍ദേശത്തിന് നല്ല പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. മനസ്സു നന്നാവട്ടെ’.. എന്ന ഗാനത്തോളം മികച്ച സ്വാഗതം ഗാനം നമ്മുക്ക് മുന്നിലില്ലെന്നും ഇത് പരിഗണിക്കണമെന്നുമാണ് വലിയൊരു കൂട്ടം ആളുകളും കമന്റിലൂടെ ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികള്‍ക്ക് മാത്രമല്ല എല്ലാ പൊതുപരിപാടികള്‍ക്കും പൊതുവായ സ്വാഗതഗാനം വേണമെന്നും ചിലര്‍ കമന്റിട്ടിട്ടുണ്ട്.
മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ:
പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആ ചടങ്ങുകളില്‍ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേ?
അത് ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചര്‍ച്ച ഇവിടെ തുടങ്ങിവെയ്ക്കുകയാണ്. ഒപ്പം സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.
Story Highlights : minister v sivankutty on common welcome song in school programs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




