Advertisement

ഐഎസ്എൽ നടത്തിപ്പിന് ആളില്ല; കൊമേഷ്യൽ റൈറ്റ്സ് ടെൻഡറിൽ ആരും അപേക്ഷ നൽകിയില്ല

November 7, 2025
Google News 2 minutes Read

ഇന്ത്യൻ ഫുട്ബോളിൽ കടുത്ത പ്രതിസന്ധി. ഐഎസ്എൽ നടത്തിപ്പിന് ആളില്ല. കൊമേഷ്യൽ റൈറ്റ്സ് ടെൻഡറിൽ ആരും അപേക്ഷ നൽകിയില്ല. ഇതോടെ ഐഎസ്എൽ ഇത്തവണ ഉണ്ടാകുമോ എന്നതിൽ ആശങ്കയുണ്ട്. സ്ഥിതിഗതികൾ പരിശോധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. കൊമേഷ്യൽ റൈറ്റ്സ് ടെൻഡറിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു. പക്ഷേ ലീഗ് നടത്തിപ്പ് കരാറിനായി ഒറ്റ അപേക്ഷ പോലും വന്നില്ല.

ഐഎസ്എല്‍ ഡിസംബറില്‍ തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. തുടര്‍ന്ന് ക്ലബ്ബുകള്‍ താരങ്ങളെ തിരിച്ചുകൊണ്ടുവന്നിരുന്നു. അതേസമയം നിലവിലെ സാഹചര്യത്തെ തുടര്‍ന്ന് മോഹന്‍ ബഗാന്‍ അടക്കമുള്ള ക്ലബ്ബുകള്‍ പരീശീലനം ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. തുടക്കത്തിൽ ടെൻഡർ തുറന്നയുടൻ FSDL, ഫാൻകോഡ്, കോൺഷ്യന്റ് ഹെറിറ്റേജ് ഗ്രൂപ്പ്, ഒരു വിദേശ കൺസോർഷ്യം മുന്നോട്ടുവന്നിരുന്നു. എന്നാൽ‌ സബ്മിഷൻ വിൻഡോ അവസാനിച്ചപ്പോൾ ആരും അപേക്ഷ നൽകിയില്ല.

പണമായിരുന്നു ആദ്യത്തേതും ഏറ്റവും വലിയതുമായ തടസ്സം. എ.ഐ.എഫ്.എഫിന്റെ ടെൻഡർ പ്രതിവർഷം 37.5 കോടി രൂപ അല്ലെങ്കിൽ 15 വർഷത്തേക്ക് മൊത്ത വരുമാനത്തിന്റെ 5 ശതമാനം ഗ്യാരണ്ടീഡ് പേയ്‌മെന്റ് ആവശ്യപ്പെട്ടു. ഉൽ‌പാദനച്ചെലവ്, സമ്മാനത്തുക പേഔട്ടുകൾ മുതൽ VAR ചെലവുകൾ, അടിസ്ഥാന പ്രവർത്തനങ്ങൾ, ലീഗിന്റെ കേന്ദ്ര വാണിജ്യ അവകാശങ്ങളുടെ മേൽനോട്ടം എന്നിവയെല്ലാം കരാറുകാരൻ വഹിക്കേണ്ടിവരുമെന്നതും തിരിച്ചടിയായി.

Story Highlights : No bidders for ISL tender as Indian Football faces major setback

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here