Advertisement

ദേശീയ ഗാനത്തിന്റെ 150 വർഷം, വന്ദേ മതരം ഒരു മന്ത്രവും, ഊർജ്ജവും; പ്രത്യേക നാണയം പുറത്തിറക്കി പ്രധാനമന്ത്രി

November 7, 2025
Google News 2 minutes Read

ദേശീയ ഗാനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന “വന്ദേമാതരം” അനുസ്മരണ പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. അനുസ്മരണ സ്റ്റാമ്പും നാണയവും പുറത്തിറക്കിക്കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ഈ ആഘോഷം രാജ്യത്തെ നിരവധി പൗരന്മാർക്ക് പുതിയ പ്രചോദനം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നമ്മെ ചരിത്രത്തിലേക്ക് കൂട്ടി ക്കൊണ്ട് പോകുന്ന ശബ്ദം. വന്ദേമാതരം’ എന്ന വാക്ക് നമ്മുടെ വർത്തമാനകാലത്തെ ആത്മവിശ്വാസം കൊണ്ട് നിറയ്ക്കുന്നു, നേടിയെടുക്കാൻ കഴിയാത്ത ഒരു ലക്ഷ്യവുമില്ല എന്ന ധൈര്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.വന്ദേമാതരം എന്നാൽ ഭാരത മാതാവ്. നമ്മുടെ പൂർവ്വികർ ഒരു സവിശേഷ സാംസ്കാരിക സ്വത്വം സൃഷ്ടിച്ചു.

ഭാരതത്തിന്റെ, നദികൾ, മലകൾ, നദികൾ,മണ്ണ് എന്നിവയുടെ സമൃദ്ധി ലോകം അറിയുന്നു.വന്ദേമാതരം എല്ലാ കാലഘട്ടത്തിലും പ്രസക്തമാണ്. നമ്മുടെ പൂർവ്വികർ, ഋഷിമാർ, ദിവ്യാത്മാക്കൾ എന്നിവർ നമുക്ക് വ്യത്യസ്തമായ ഒരു സാംസ്കാരിക സ്വത്വം നൽകി. വന്ദേമാതരം ഇന്ന് 150 വർഷം ആഘോഷിക്കുമ്പോൾ, ഇത് നമുക്ക് പുതിയ പ്രചോദനം നൽകുകയും രാജ്യത്തെ ജനങ്ങളിൽ പുതിയ ഊർജ്ജം നിറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : vande mataram150 years commemoration national song pm modi coin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here