വെഞ്ഞാറമൂട് കാർ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരുക്ക്
തിരുവനന്തപുരം വെഞ്ഞാറമൂട് കാർ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടം.അപകടത്തിൽ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീന് തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഗോകുലം മെഡിക്കൽ കോളജ് റോഡിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.വീടിൻ്റെ കാർ പോർച്ചിലൂടെ മതിലും തകർത്താണ് കാർ കുഴിയിലേക്ക് മറിഞ്ഞത്.ഗോകുലം മെഡിക്കൽ കോളേജിലേക്ക് ഡോക്ടറെ കൊണ്ടു വിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights : Car loses control and falls into ditch in Venjaramoodu; driver seriously injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




