എക്‌സൈസ് പരിശോധനക്കിടെ യുവാവ് മെത്താഫിറ്റമിന്‍ വിഴുങ്ങി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍
മെത്താഫിറ്റമിന്‍ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി തലയാട് സ്വദേശി റഫ്‌സിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. (man swallows methamphetamine during excise inspection)
രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ യുവാവ് മയക്കുമരുന്ന് വിഴുങ്ങുകയായിരുന്നു. 0.20 ഗ്രാം മെത്ത ഫിറ്റമിന്‍ ആണ് റഫ്‌സിന്‍ വിഴുങ്ങിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 0.544 ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെടുത്തു. യുവാവിന്റെ വയര്‍ ശുദ്ധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണ്.
Story Highlights : man swallows methamphetamine during excise inspection
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




