നായികമാർക്കൊപ്പമുള്ള രംഗങ്ങൾ ബോറാണ്, മമ്മൂട്ടിയുടെ കാതൽ പോലൊരു വേഷം ചെയ്യൂ ; രവി തേജയ്ക്ക് ആരാധകരുടെ തുറന്ന കത്ത്
സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി തെലുങ്ക് സൂപ്പർതാരം രവി തേജയ്ക്ക് ആരാധകർ എഴുതിയ തുറന്ന അപേക്ഷ കത്ത്. താരത്തിന്റെ സിനിമ തിരഞ്ഞെടുപ്പുകളിൽ അപാകത ചൂണ്ടി കാണിച്ചുകൊണ്ട് രണ്ട പേജ് വലുപ്പമുള്ള എക്‌സിൽ പോസ്റ്റ് ചെയ്ത കത്തിൽ മമ്മൂട്ടിയുടെ കാതൽ ദി കോർ എന്ന ചിത്രത്തിലെ വേഷത്തെയും തെലുങ്ക് ആരധകർ ചൂണ്ടി കാണിക്കുന്നുണ്ട്.
“ആരാധകരിൽ പെടാത്ത ജനറൽ പ്രേക്ഷകരുടെ പിന്തുണ എന്നെ താങ്കളുടെ സിനിമകൾക്ക് നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.സിനിമയിൽ നിന്ന് താങ്കൾ എത്രയോ സമ്പാദിച്ചു കഴിഞ്ഞു. ഇനിയെങ്കിലും സിനിമ എന്ന മാധ്യമത്തെ ബഹുമാനിക്കൂ. തുറന്നു പറയട്ടെ വളരെ മോശം സിനിമകളാണ് താങ്കൾ ചെയ്യുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അങ്ങ് ഈ ചിത്രങ്ങളൊക്കെ ചെയ്യാൻ സമ്മതിച്ചതെന്നു മനസിലാകുന്നില്ല” ആരാധകൻ കുറിച്ചു.
രാജമൗലി സംവിധാനം ചെയ്ത വിക്രമാർക്കഡു എന്ന ചിത്രത്തിലെ പോലീസ് വേഷത്തിലൂടെ മലയാളികൾക്കും ഏറെ പരിചിതനാണ് രവി തേജ. വിക്രമാർക്കഡു പിന്നീട് കാർത്തിയെ നായകനാക്കി ശിവ തമിഴിൽ സിരുത്തെയ് എന്ന പേരിൽ ചെയ്തു. തന്റെ സിനിമകളിൽ നായികമാരുമൊത്തുള്ള അതീവ ഗ്ളാമർ രംഗങ്ങൾക്കൊണ്ട ശ്രദ്ധ നേടുകയും അതിന്റെ പേരിൽ തന്നെ സോഷ്യൽ മീഡിയയിൽ ദേശീയ തലത്തിൽ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുമുണ്ട് രവി തേജ.
“താങ്കളുടെ നായികമാരുടെ തിരഞ്ഞെടുപ്പിനെ പറ്റി കേൾക്കുന്ന വിമർശനങ്ങളിൽ കാര്യമുണ്ട്. ഒരു നായികമാരുമായും നിങ്ങൾക്ക് ഇപ്പൊ കെമിസ്ട്രി വർക്ക് ആകുന്നില്ല. താങ്കൾ എന്ത് തരം വേഷം തിരഞ്ഞെടുത്ത് ചെയ്താലും ഞങ്ങൾ ആരാധകർക്ക് കുഴപ്പമില്ല മമ്മൂട്ടി ഒക്കെ കാതലിൽ ചീത്തപോലെ ഒരു ഗേ കഥാപാത്രത്തെ അവതരിപ്പിച്ചാലും വേണ്ടില്ല” ആരാധകൻ കൂട്ടിച്ചേർത്തു. പോസ്റ്റ് ഇതിനകം എക്‌സിൽ മാത്രം 2 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്.

Story Highlights :Scenes with heroines are boring, play a role like Mammootty; Fans’ open letter to Ravi Teja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




