Advertisement

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍; ജലീല്‍ കണ്ണമംഗലം പ്രസിഡന്റ്; ഗഫൂര്‍ കൊണ്ടോട്ടി ജന. സെക്രട്ടറി

November 9, 2025
Google News 3 minutes Read
Jeddah Indian Media Forum

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം (24 ന്യൂസ്), ജനറല്‍ സെക്രട്ടറി ഗഫൂര്‍ കൊണ്ടോട്ടി (മീഡിയവണ്‍), ട്രഷറര്‍ സുല്‍ഫീക്കര്‍ ഒതായി (അമൃത ന്യൂസ്), വൈസ് പ്രസിഡന്റ് വഹീദ് സമാന്‍ (ദ മലയാളം ന്യൂസ്), ജോയിന്റ് സെക്രട്ടറി ഗഫൂര്‍ മമ്പുറം (ദേശാഭിമാനി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഇബ്രാഹീം ശംനാട് (ഗള്‍ഫ് മാധ്യമം) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ( jaleel kannamangalam elected as new president of Jeddah Indian Media Forum)

കബീര്‍ കൊണ്ടോട്ടി (തേജസ് ന്യൂസ്) അധ്യക്ഷത വഹിച്ച ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ബിജുരാജ് രാമന്തളിയും (കൈരളി ടി.വി), സാമ്പത്തിക റിപ്പോര്‍ട്ട് പി.കെ സിറാജും (ഗള്‍ഫ് മാധ്യമം) അവതരിപ്പിച്ചു. ഹസ്സന്‍ ചെറൂപ്പ (സൗദി ഗസറ്റ്), സാദിഖലി തുവ്വൂര്‍ (ഗള്‍ഫ് മാധ്യമം), സാബിത്ത് സലീം (മീഡിയവണ്‍), സാലിഹ് (ദ മലയാളം ന്യൂസ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Story Highlights : jaleel kannamangalam elected as new president of Jeddah Indian Media Forum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here