Advertisement

ഗണഗീത വിവാദം: ‘വന്ദേഭാരതിൽ പാടിയത് ദേശഭക്തിഗാനം’; വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പൽ

November 9, 2025
Google News 2 minutes Read

വന്ദേ ഭാരത് ട്രെയിനിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയതിൽ വിശദീകരണവുമായി എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ ഡിന്റോ കെ പി. വന്ദേഭാരത് ട്രെയിനിൽ പാടിയത് ദേശഭക്തിഗാനമാണ്. റെയിൽവേ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ട് അല്ല പാടിയത്. സ്കൂളിൽ ഗണഗീതം ഉൾപ്പെടെ എല്ലാ ഗാനങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ട്വന്റിഫോറിനോട് പറഞ്ഞു.

വിവാദം ഉണ്ടായതോടെ കുട്ടികൾ ആശങ്കയിലാണ്. രക്ഷാകർത്താക്കൾ വിളിച്ചുകൊണ്ടിരിക്കുകയാണ്. സൈബർ ആക്രമണം രൂക്ഷമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു. വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട്‌ ചോദിച്ചത് വിഷമം ഉണ്ടാക്കിയെന്നും സ്കൂൾ പ്രിൻസിപ്പൽ പറയുന്നു.

Read Also: ‘RSS ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്; സ്കൂളിനെതിരെ നടപടി വേണം’; വിഡി സതീശൻ

വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ് മന്ത്രി പറഞ്ഞു.

Story Highlights : School Principal explanation in students sang RSS Ganageetham at Vande Bharat train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here