കൊലക്കേസ് പ്രതികളുള്‍പ്പെടെ തിമിര്‍ക്കുകയാണ്; കുടിക്കാന്‍ ആവശ്യത്തിന് മദ്യം; ബെംഗളൂരു ജയിലിലെ തടവുകാരുടെ ‘ഡാന്‍സ് വിഡിയോ’ ചൂണ്ടി വ്യാപക വിമര്‍ശനം
ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഐഎസ് റിക്രൂട്ടറും കൊലപാതക കേസിലെ പ്രതികളും ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ജയിലിലെ സുരക്ഷാ വീഴ്ചകള്‍ക്ക് തെളിവായി മറ്റൊരു ദൃശ്യം കൂടി പുറത്തെത്തിയിരിക്കുന്നത്. കുറ്റവാളികള്‍ക്ക് ജയിലില്‍ സര്‍ക്കാര്‍ വിഐപി പരിഗണനയാണ് നല്‍കുന്നത് ബിജെപി വിമര്‍ശിച്ചു. (Bengaluru prison inmates dancing and drinking)
ആവശ്യത്തിനു മദ്യം കുടിച്ചും ആപ്പിളും കടലയും കഴിച്ച് രസിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന തടവുകാരുടെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. തടവുകാര്‍ നൃത്തവും പാട്ടും ഒക്കെയായി ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. അടുക്കി വെച്ചിരിക്കുന്ന മദ്യക്കുപ്പികളും ഡിസ്‌പോസിബിള്‍ ക്ലാസുകളില്‍ ഒഴിച്ച് വച്ചിരിക്കുന്ന മദ്യവും ദൃശ്യങ്ങളില്‍ കാണാം. നേരത്തെ ബംഗളൂരു പരപ്പന അഗ്രഹാരാ സെന്‍ട്രല്‍ ജയിലിനുള്ളില്‍ ഐഎസ് റിക്രൂട്ടറും കൊലപാതക കേസിലെ പ്രതികളും ഉള്‍പ്പെടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ടിവി കാണുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കുറ്റവാളികള്‍ക്ക് ജയില്‍ ആഡംബര കേന്ദ്രമായി മാറിയെന്ന് ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു.
Story Highlights : Bengaluru prison inmates dancing and drinking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




