Advertisement

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കോര്‍പറേഷനിലേക്കുള്ള മത്സരത്തില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ പാര്‍ട്ടിവിട്ടു

November 10, 2025
Google News 2 minutes Read
congress

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ രാജിവച്ചു. ചാലപ്പുറം വാര്‍ഡ് സിഎംപിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡണ്ട് നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. (conflict in kozhikode congress amid local body election 2025)

കോഴിക്കോട് കോര്‍പ്പറേഷനിലെ 76 വാര്‍ഡുകളില്‍ 49 ഇടത്താണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയാണ് നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സയുടെ രാജി. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട അല്‍ഫോന്‍സ, ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ മാവൂര്‍ റോഡ് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

Read Also: അമേരിക്കയിലെ 40 ദിവസം നീണ്ട ഷട്ട് ഡൗണ്‍ അവസാനിക്കുന്നു; സെനറ്റില്‍ ഒത്തുതീര്‍പ്പ്; പിന്തുണച്ചവരില്‍ എട്ട് ഡെമോക്രാറ്റിക് അംഗങ്ങള്‍

വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ കൈവശമുള്ള ചാലപ്പുറം വാര്‍ഡില്‍, ഇത്തവണ സിഎംപിയാണ് മത്സരിക്കുന്നത്. സീറ്റ് സി എം പിക്ക് വിട്ടു നല്‍കിയതില്‍ പ്രതിഷേധിച്ച് ചാലപ്പുറം മണ്ഡലം പ്രസിഡണ്ട് എം അയ്യൂബ് ഡിസിസി പ്രസിഡണ്ടിന് രാജിക്കത്ത് കൈമാറി. നിര്‍ണായക സമയത്തെ രാജിയും പ്രതിഷേധവും കോണ്‍ഗ്രസിന് തലവേദനയാണ്.

Story Highlights : conflict in kozhikode congress amid local body election 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here