ഇലക്ട്രിക് സ്കൂട്ടറല്ല എത്തിക്കുന്നത് ഇലക്ട്രിക് കാർ; ഒലയുടെ കുഞ്ഞൻ ഇവിക്ക് പേറ്റന്റ്
ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വിപ്ലവം തീർത്ത കമ്പനിയാണ് ഒല. എന്നാൽ ഇവി സ്കൂട്ടറുകൾക്ക് വിപണിയിൽ വിമർശനങ്ങൾ നേരിട്ടതോടെ കമ്പനി നേരിയ ഇടിവ് നേരിട്ടിരുന്നു. എന്നാൽ ആ ഇടിവ് നികത്താൻ പുത്തൻ തന്ത്രങ്ങളുമായി എത്തുകയാണ് ഒല ഇലക്ട്രിക്. ഇരു ചക്ര വിപണി വിട്ട് ഇപ്പോൾ കാർ വിപണിയിലേക്ക് കടക്കുകയാണ് കമ്പനി. പുത്തൻ കുഞ്ഞൻ ഇവിക്ക് പേറ്റന്റ് നേടിയിരിക്കുകയാണ് ഒല.
ജെൻ 4 മോഡുലാർ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള കോംപാക്ട് 5 ഡോർ ഇലക്ട്രിക്ക് ഹാച്ച്ബാക്കാണ് ഒല വിപണിയിൽ എത്തിക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന സങ്കൽപ്പ് 2025 ഇവന്റിൽ ഓല ഇലക്ട്രിക് തങ്ങളുടെ ജെൻ 4 മോഡുലാർ പ്ലാറ്റ്‌ഫോം പ്രദർശിപ്പിച്ചിരുന്നു. എംജി കോമെറ്റ് ഇവി, ടാറ്റ ടിയാഗോ ഇവി എന്നിവയായിരിക്കും വിപണിയിലെ മുഖ്യ എതിരാളി. ൻഫാസ്റ്റിന്റെ വരാനിരിക്കുന്ന മിനിയോ ഗ്രീനും ഒലയുടെ വിപണിയിലെ മത്സര എതിരാളിയായിരിക്കും.
തദ്ദേശീയമായി ഒല വികസിപ്പിച്ചെടുത്ത 4680 ഭാരത് ലിഥിയം അയേൺ ബാറ്ററികളായിരിക്കും ഇവിയിലും സജ്ജീകരിക്കുക. 4680 ഭാരത് ബാറ്ററികൾ ഉപയോഗിച്ചുള്ള എസ്1 പ്രൊ+ സ്‌കൂട്ടറുകളുടെ വിതരണം ഈ മാസം മുതൽ ആരംഭിക്കുമെന്ന് ഒല അറിയിച്ചിട്ടുണ്ട്. കാറുകളിൽ ഉപയോഗിക്കുന്നതിന് മുമ്പായി ബാറ്ററികൾ സ്‌കൂട്ടറുകളിലൂടെ വിപണിയിലെത്തിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. വിലയും ഫീച്ചറുകളും സുരക്ഷയും റേഞ്ചിലുമെല്ലാം കടുത്ത മത്സരമായും ഒല ഇലക്ട്രിക് കാർ വിപണിയിൽ നേരിടുന്ന പ്രധാന വെല്ലുവിളി.
Story Highlights : Ola Electric patents new compact car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




