Advertisement

‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; 2 ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും’, രാജീവ് ചന്ദ്രശേഖർ

November 10, 2025
Google News 1 minute Read
rajeev chandrasekhar

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ ആണ് കഴിവുള്ള മുന്നണി അഴിമതിരഹിത ഭരണം ബിജെപി കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മുതൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. വികസിത കേരളം, വികസനം,ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വികസനം എന്നിവയാണ് ബിജെപി മുൻപോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇത്രയും കാലമായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്ക് ഒരു അവസരം കിട്ടിയാൽ അതെല്ലാം പരിഹരിക്കുമെന്ന വാഗ്താനം നൽകിയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കാൻ ഇറങ്ങുന്നത് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അഴിമതി രഹിത ഭരണം സംസ്ഥാനത്ത് ബിജെപി കൊണ്ടുവരും. ജനസേവനത്തിന് ഇറങ്ങിയവരാണ് ഞങ്ങളുടെ സ്ഥാനാർഥികൾ. രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമാണിതെന്നും ഇന്ന് മുതൽ ഇലക്ഷൻ ക്യാമ്പ് ആരംഭിക്കുകയാണ് ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടുന്നുവെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് രണ്ടുഘട്ടമായാണ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിര്‍ദേശ പത്രിക നൽകാം.

Story Highlights : State Localbody election 2025; Rajeev chandrasekhar reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here