Advertisement

പ്രശ്നത്തിന് പരിഹാരം കാണാമെന്ന് തഹസിൽദാറിന്റെ ഉറപ്പ്; ആത്മഹത്യ ഭീഷണി മുഴക്കിയ ആദിവാസി യുവാക്കൾ താഴെയിറങ്ങി

November 10, 2025
Google News 1 minute Read

നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലെ മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ ആദിവാസി യുവാക്കൾ താഴെയിറങ്ങി. പത്ത് ദിവസത്തിനകം ഭൂമി പ്രശ്നത്തിന് പരിഹാരം കാണാമെന്ന തഹസിൽദാറുടെ ഉറപ്പിലാണ് യുവാക്കൾ താഴെ ഇറങ്ങിയത്. പുലിമുണ്ട ഉന്നതിയിലെ ബാബുരാജും വിനീതും നാല് മണിക്കൂറിലധികമാണ് മരത്തിന് മുകളിൽ കഴിഞ്ഞത്.

നെടുങ്കയം വനത്തിലെ മുണ്ടക്കടവ് പുലിമുണ്ട ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിന് വനം വകുപ്പ് തടസം നിൽക്കുന്നതിലാണ് പ്രതിഷേധം. 2019 ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായ നിരവധി കുടുംബങ്ങൾക്ക് ഇപ്പോഴും പകരം ഭൂമി നൽകിയിട്ടില്ല. വനത്തിന് നടുവിലെ ഊരിലെ കുടുംബങ്ങൾക്ക് പകരം ഭൂമി നൽകേണ്ടത് വനംവകുപ്പാണ്. ഊരിലുള്ളവർക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

Story Highlights : Tribal youths threatening suicide Nilambur DFO Office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here