ഐഫോണുകൾ കൊണ്ടുനടക്കാൻ ഫാഷൻ പോക്കറ്റുമായി ആപ്പിൾ; വെറും 20,400 രൂപ
ഐഫോണുകൾ കൊണ്ടുനടക്കാൻ ഫാഷൻ ആക്‌സസറിയുമായി ആപ്പിൾ. ജാപ്പനീസ് ഫാഷൻ ഹൗസായി ഇസ്സേ മിയാകെയുമായി സഹകരിച്ചാണ് ആപ്പിൾ ഫാഷൻ ആക്‌സസറി പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ആക്‌സസറിയ്ക്ക് 20,400 രൂപയാണ് വില. ഈ ലിമിറ്റഡ് എഡിഷൻ ആക്സസറിയായ ആപ്പിൾ പോക്കറ്റ് ഒരു 3D-നെയ്ത്തിലൂടെ നിർമ്മിച്ചതാണ്.
രണ്ട് വേരിയന്റിലാണ് ആപ്പിൾ പോക്കറ്റ് വിപണിയിലെത്തുന്നത്. ഒന്ന് നീളം കൂടിയ സ്ട്രാപ്പും മറ്റൊന്ന് നീളം കുറഞ്ഞ സ്ട്രാപ്പുള്ളതുമാണ്. നീളം കുറഞ്ഞതിന് 13200 രൂപയും നീളം കൂടിയതിന് 20400 രൂപയുമാണ് വരുന്നത്. ഐഫോൺ പോക്കറ്റ് “ഒരു തുണിക്കഷണത്തിൽ” നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വളരെ ലളിതമായ രൂപകൽപ്പനയാണിതിന് നൽകിയിരിക്കുന്നത്. ചെറിയ സ്ട്രാപ്പ് ഐഫോൺ പോക്കറ്റ് കൈയിൽ കൊണ്ടുനടക്കുകയോ ബാഗിൽ ഘടിപ്പിക്കുകയോ ചെയ്യാം, അതേസമയം നീളമുള്ള സ്ട്രാപ്പ് ക്രോസ്-ബോഡി ധരിക്കാൻ അനുവദിക്കുന്നു. രണ്ട് വേരിയന്റുകളിലും റിബഡ് ഓപ്പൺ സ്ട്രക്ചർ ഉണ്ടിതിന്.
ലെമൺ, മാൻഡറിൻ, പർപ്പിൾ, പിങ്ക്, പീക്കോക്ക്, സഫയർ, സിന്നാമൻ, കറുപ്പ് എന്നീ നിറങ്ങളിൽ ഷോർട്ട് സ്ട്രാപ്പ് ഡിസൈൻ ലഭ്യമാണ്. നീളമുള്ള സ്ട്രാപ്പ് ഡിസൈൻ സഫയർ, സിന്നാമൻ, കറുപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. നവംബർ 14 ന് പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ പോക്കറ്റ്, തിരഞ്ഞെടുത്ത ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ വഴിയും യുഎസ്, യുകെ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌വാൻ, ഹോങ്കോംഗ്, ഗ്രേറ്റർ ചൈന എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ ഓൺലൈനിലൂടെയും വിൽപ്പന നടത്തും. ഈ വർഷം ആദ്യം കമ്പനി ഒരു ക്രോസ്ബോഡി സ്ട്രാപ്പ് പുറത്തിറക്കിയതിന് ശേഷമാണ് ഐഫോൺ പോക്കറ്റ് വരുന്നത്.
Story Highlights : Apple launches iPhone Pocket worth Rs 20,400
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




