Advertisement

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

November 11, 2025
Google News 1 minute Read

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.വി. ഷൺമുഖനെയാണ് സസ്പെൻഡ് ചെയ്തത്.പാലക്കാട് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ നടപടി സ്വീകരിച്ചത്.

ഒക്ടോബർ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തിൽ ആർഎസ്എസ് യൂണിഫോം ധരിച്ച് പങ്കെടുത്തുവെന്നാണ് കണ്ടെത്തൽ.ഷൺമുഖനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ ജീവനക്കാർ പാലിക്കേണ്ട സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Story Highlights : Excise officer suspended for attending RSS event

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here