Advertisement

ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും

November 11, 2025
Google News 3 minutes Read

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാരയാണ് വിപണിയില്‍ എത്തിക്കുന്നത്. ഡിസംബറില്‍ ഇ വിറ്റാര വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഡിസംബര്‍ രണ്ടിനാകും ഇ വിറ്റാര ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുക. ഓഗസ്റ്റില്‍ വാഹനത്തിന്റെ നിര്‍മാണം ഗുജറാത്തിലെ പ്ലാന്റില്‍ ആരംഭിച്ചിരുന്നു. ഇവിടെ നിര്‍മ്മിച്ച ഇ വിറ്റാര യുറോപ്പിലേക്കാണ് കയറ്റിയക്കുന്നത്.

ഓഗസ്റ്റിൽ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ വിറ്റാര വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചത്. യുകെ, ജർമ്മനി, നോർവേ, ഫ്രാൻസ്, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്‌സ്, സ്വീഡൻ, ഹംഗറി, ഐസ്‌ലാൻഡ്, ഓസ്ട്രിയ, ബെൽജിയം എന്നിവയുൾപ്പെടെ യൂറോപ്പിലുടനീളമുള്ള 12 രാജ്യങ്ങളിലേക്ക് 2,900-ലധികം യൂണിറ്റ് ഇ-വിറ്റാര അയച്ചു. മാരുതി സുസുക്കി ഇവിഎക്‌സ് കോണ്‍സെപ്റ്റില്‍ നിന്നാണ് ഇ വിറ്റാരയുടെ ഡിസൈന്‍.

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ (IRVM), സെമി-ലെതറെറ്റ് സീറ്റിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളെല്ലാം ഇവിയിലുണ്ട്. ആഗോള വിപണികളിൽ, സുസുക്കി ഇ-വിറ്റാര രണ്ട് ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു: 49kWh ഉം 61kWh ഉം. ഓൾ-വീൽ ഡ്രൈവ് നൽകുന്ന ഡ്യുവൽ-മോട്ടോർ കോൺഫിഗറേഷനിലും ലഭ്യമാണ്ന്നു. ഫ്രണ്ട്-വീൽ ഡ്രൈവുള്ള ഇ-വിറ്റാര 49 kWh ബാറ്ററി ഉപയോഗിച്ച് 144 bhp ഉം 61 kWh വേരിയന്റിൽ 174 bhp ഉം ഉത്പാദിപ്പിക്കുന്നു.

Story Highlights : Maruti Suzuki e Vitara To Launch In India On December 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here