Advertisement

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേര്‍ക്ക് കടിയേറ്റു

November 11, 2025
Google News 1 minute Read
dog attack

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേര്‍ക്ക് കടിയേറ്റു. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്‌സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടര്‍ നികേഷ് കിരണ്‍. വൈകിട്ടും രാത്രികാലങ്ങളിലും പ്രദേശത്ത് പട്ടികളുടെ രൂക്ഷമായ ശല്യമുണ്ടെന്നും എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും ആളുകള്‍ പറയുന്നു.

നായ ആളുകളെയും മ്യൂസിയം വളപ്പിലുള്ള ഒന്ന് രണ്ട് നായ്ക്കളേയും കടിച്ചതായി സന്ദര്‍ശകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നികേഷ് കിരണ്‍ പറഞ്ഞു. നായയ്ക്ക് പേ വിഷബാധ ഉണ്ടോ എന്ന് പരിശോധിക്കും. കടി കിട്ടിയ എല്ലാ നായ്ക്കളേയും വാക്‌സിനേറ്റ് ചെയ്യും. വിഷയത്തില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം – അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്കെത്തിയ അഞ്ച് പേരെ നായ കടിക്കുകയായിരുന്നു. പുറത്ത് നിന്നെത്തിയ നായയാണ് ആക്രമിച്ചത് എന്നാണ് മ്യൂസിയം ജീവനക്കാര്‍ പറയുന്നത്. പ്രഭാത സവാരിക്കെത്തിയ ആളുകളെ മാത്രമല്ല, മ്യൂസിയം പരിസരത്തുണ്ടായിരുന്ന നായ്ക്കളെയും ഇത് ആക്രമിച്ചു. കടിച്ച നായ്ക്ക് പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി ആക്രമിക്കപ്പെട്ടവര്‍ പറയുന്നു.

Story Highlights : Stray dog attack in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here